കോലഞ്ചേരി തിരുവാണിയൂരില്‍ ഒമ്പതാം വാര്‍ഡ് പഴുക്കാമറ്റത്താണ് സംഭവം. രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ അമ്മയെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്
കൊച്ചി : നവജാത ശിശുവിനെ അമ്മ പാറമടയില്‍ എറിഞ്ഞു. കോലഞ്ചേരി തിരുവാണിയൂരില്‍ ഒമ്പതാം വാര്‍ഡ് പഴുക്കാമറ്റത്താണ് സംഭവം. രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ അമ്മയെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ഒന്നാം തീയതിയാണ് യുവതി പ്രസവിച്ചത്. പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവമാണെന്ന് വ്യക്ത മായതോടെ ആശുപത്രി അധികൃതര്‍ പോലീ സില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ പാറമടയില്‍ എറിഞ്ഞതായി ഇവര്‍ പറഞ്ഞത്.
ഒന്നാം തീയതി വൈകിട്ട് ജനിച്ച കുഞ്ഞിനെ തൊട്ടടുത്തുള്ള പാറമടയിലാണ് കെട്ടിത്താഴ്ത്തിയതെന്ന് യുവതി വെളിപ്പെടുത്തി. കല്ലില്‍ കെട്ടി വെള്ളത്തില്‍ താഴ്ത്തുകയായിരുന്നു എന്നാണ് വിവരം. തുടര്‍ ന്ന് പോലീസ് സ്ഥലത്തെത്തി പാറമടയില്‍ പരിശോധന ആരംഭിച്ചു.
സ്‌കൂബാ ഡൈവിംഗ് സംഘത്തെ ഉള്‍പ്പടെ സ്ഥലത്തെത്തിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. പ്രാഥമിക ചികിത്സ നല്‍കിയ യുവതിയെയും സ്ഥലത്തെത്തിച്ചാണ് പോലീസ് പരിശോധന. യുവതി യ്ക്ക് മറ്റ് നാല് മക്കള്‍ കൂടിയുണ്ട്.











