എറണാകുളം ജില്ലയുടെ കലക്ടറായി ഡോ.രേണു രാജ് ചുമതലയേറ്റു. സ്ഥാനമൊഴി യു ന്ന കലക്ടര്‍ ജാഫര്‍ മാലിക്കില്‍ നിന്നാണ് രേണു രാജ് ചുമതയേറ്റെടുത്തത്. ചുമതല ഏ റ്റെടുക്കാനെത്തിയ ഡോ.രേണു രാജിനെ എഡിഎം എസ്.ഷാജഹാന്‍ സ്വീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയുടെ കലക്ടറായി ഡോ.രേണു രാജ് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന കല ക്ടര്‍ ജാഫര്‍ മാലിക്കില്‍ നിന്നാണ് രേണു രാജ് ചുമതയേറ്റെടുത്തത്. ചുമതല ഏറ്റെടുക്കാനെത്തിയ ഡോ. രേണു രാജിനെ എഡിഎം എസ്.ഷാജഹാന്‍ സ്വീകരിച്ചു.
വികസന,ക്ഷേമ കാര്യങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്ന് ചുമതല ഏറ്റെടുത്ത ശേഷം രേണു രാജ് പറഞ്ഞു.കുടുംബാംഗങ്ങളോടൊപ്പമാണ് കലക്ടറെത്തിയത്. അച്ഛന്‍ എം കെ രാജകുമാരന്‍ നായര്‍, അമ്മ വിഎന്‍ ലത,സഹോദരി ഡോ.രമ്യരാജ് എന്നിവരും കലക്ടറുടെ ഭര്‍തൃ പി താവ് വെങ്കിട്ടരാമന്‍, അമ്മ രാജം എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് രേണു രാജ് ആലപ്പുഴ ജില്ല കലക്ടര്‍ സ്ഥാനമൊഴിഞ്ഞത്. രേണു രാജിന്റെ ഭര്‍ ത്താവ് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ആണ് പുതിയ ആലപ്പുഴ ജില്ലാ കലക്ടര്‍.
കലക്ടറുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്
എറണാകുളം ജില്ലയുടെ 33-ാമത് കളക്ടറായി ശ്രീ. ജാഫര്‍ മാലിക്കില്‍ നിന്നും ഇന്ന് ചുമതല ഏ റ്റെടു ത്തു. ഐഎഎസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം അസിസ്റ്റന്റ് കലക്ടറായി പരിശീലനത്തിന് നി യോഗിക്കപ്പെട്ട ജില്ല കൂടിയാണ് എറണാകുളം.
പരിശീലന വേളയിലും ഫോര്‍ട്ടുകൊച്ചി സബ് കലക്ടറുടെ സ്വതന്ത്ര ചുമതല വഹിച്ച ഘട്ടത്തിലും ജി ല്ലയെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. വികസന, ക്ഷേമ കാര്യങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും. ജില്ലയുടെ വിവിധ പ്രശ്‌നങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഗ ണിക്കും. ജനപ്രതിനിധികള്‍, കോര്‍പ്പറേഷന്‍,വിവിധ സംഘടനകള്‍ തുടങ്ങിയവരുടെ സഹകര ണ ത്തോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും.
മികച്ച പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കുന്നതിന് മുന്‍ഗാമികളായ കലക്ടര്‍മാര്‍ക്ക് നല്‍കിയ പിന്തുണ ഇക്കു റിയും ഉണ്ടാകുമെന്നുറപ്പുണ്ട്. ലോകത്തിലെ ഏറ്റവും മികവുറ്റ പ്രദേശങ്ങളിലൊന്നായി എറണാ കു ളത്തെ മാറ്റിയെടുക്കുന്നതിന് നമുക്കേവര്‍ക്കും ഒറ്റക്കെട്ടായി പരിശ്രമിക്കാം.