ദുബായ്/ഷാർജ: എയർ അറേബ്യയുടെ പുതിയ സിറ്റി ചെക്ക്-ഇൻ സേവനം ദുബായിലെ അൽബർശ മാളിൽ പ്രവർത്തനം ആരംഭിച്ചു. ദുബായിലേതായി ഇത് എയർ അറേബ്യയുടെ രണ്ടാമത്തെ സിറ്റി ചെക്ക്-ഇൻ സെന്ററാണ്, അതോടെ യുഎഇയിൽ മൊത്തം 14 സിറ്റി ചെക്ക്-ഇൻ കേന്ദ്രങ്ങൾ നിലവിലായി.
പുതിയ സംവിധാനം ഷാർജയും അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്കും ഏറെ ഉപകരിക്കും. യാത്രക്കാർക്ക് വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറു മുതൽ 8 മണിക്കൂർ മുൻപുവരെ ഈ കേന്ദ്രത്തിൽ ലഗേജുകൾ കൈമാറി ബോർഡിങ് പാസ് സ്വീകരിക്കാം.
ഇതിലൂടെ വിമാനത്താവളത്തിലെ ചെക്ക്-ഇൻ കൗണ്ടറുകളിൽ നീണ്ട ക്യൂകൾ ഒഴിവാക്കി നേരിട്ട് എമിഗ്രേഷനിലേക്ക് പോകാനുള്ള സൗകര്യവും ഉണ്ടാകുന്നു.
പ്രധാന സവിശേഷതകൾ:
- ചെക്കിൻ ഫീസ്: 20 ദിർഹം (ഒരു യാത്രക്കാർക്ക്)
- സമയം: രാവിലെ 10 മുതൽ രാത്രി 10 വരെ
- സേവനങ്ങൾ: അധിക ബാഗേജ് അലവൻസ്, സീറ്റ് തിരഞ്ഞെടുക്കൽ തുടങ്ങിയവ
വിമാനത്താവളങ്ങളിൽ അവധിക്കാല തിരക്ക് ഒഴിവാക്കുന്നതിനും യാത്രാസൗകര്യം വർധിപ്പിക്കാനുമായി സിറ്റി ചെക്ക്-ഇൻ സംവിധാനം വലിയ സഹായമാകുമെന്ന് എയർ അറേബ്യ അധികൃതർ അറിയിച്ചു.