കോണ്‍ഗ്രസിലെ അപ്രഖ്യാത വിലക്ക് വിവാദത്തിനിടെ ലീഗ് നേതാക്കളുമായുള്ള ചര്‍ച്ച ക്ക് ശശി തരൂര്‍ പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദി ഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ശശി തരൂരിനെ സ്വീകരിച്ചു. തനിക്ക് ഒരു ഗ്രൂപ്പുണ്ടാക്കാനും താത്പര്യമില്ല. കോണ്‍ഗ്രസിനകത്ത് ‘എ’യും ‘ഐ’യും ‘ഒ’യും ഒന്നും വേണ്ട. അഥവാ ഉണ്ടെങ്കില്‍ തന്നെ യുണൈറ്റഡ് കോണ്‍ഗ്രസിന്റെ ‘യു’ ആണ് വേ ണ്ടത്- അദ്ദേഹം പറഞ്ഞു
മലപ്പുറം : കോണ്‍ഗ്രസിലെ അപ്രഖ്യാത വിലക്ക് വിവാദത്തിനിടെ ലീഗ് നേതാക്കളുമായുള്ള ചര്‍ച്ചക്ക് ശശി തരൂര്‍ പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ശശി തരൂരിനെ സ്വീകരിച്ചു. തരൂരിന്റേത് സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പിന്നീട് പ്രതികരിച്ചു.
കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ താന്‍ ശ്രമിക്കുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. യുഡിഎഫ് ഘട കക്ഷി നേതാക്കള്‍ തമ്മില്‍ സംസാരിക്കുന്നതില്‍ വാര്‍ത്തയുണ്ടാ ക്കുന്നത് എന്തിനാണെന്ന് തനിക്ക് മന സ്സിലാകുന്നില്ല. ചിലര്‍ പറയുന്നത് വിഭാഗീയതയ്ക്കും ഗ്രൂപ്പുണ്ടാക്കാനും ശ്രമിക്കുന്നു എന്നാണ്. തനിക്ക് ഒരു ഗ്രൂപ്പുണ്ടാക്കാനും താ ത്പര്യമില്ല. കോണ്‍ഗ്രസിനകത്ത് ‘എ’യും ‘ഐ’യും ‘ഒ’യും ഒന്നും വേണ്ട. അഥവാ ഉണ്ടെങ്കില്‍ തന്നെ യുണൈറ്റഡ് കോണ്‍ഗ്രസിന്റെ ‘യു’ ആണ് വേണ്ടത്- അദ്ദേഹം പറഞ്ഞു.
പൊതു രാഷ്ട്രീയം ചര്‍ച്ച ചെയ്തുവെങ്കിലും കോണ്‍ഗ്രസ് ആഭ്യന്തര രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മറ്റ് പാര്‍ട്ടികളുടെ ആഭ്യന്ത്ര രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന പതിവ് മുസ്ലിം ലീഗിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ചയാണ് തരൂരിന്റെ മലബാര്‍ പര്യടനം ആരംഭിച്ചത്. ഇതു സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഭിന്ന സ്വരം ഉയര്‍ന്നതോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇട പെട്ട് പ്രസ്താവനകള്‍ വിലക്കി യിരു ന്നു. തരൂരിനെ ആരും വിലക്കിയില്ലെന്നു സുധാകരന്‍ പറഞ്ഞു. എന്നാല്‍, അദ്ദേഹത്തിന്റെ പര്യടനം ജില്ലാ കമ്മിറ്റികളെ അറിയിച്ചി ല്ലെ ന്നു വിമര്‍ശിച്ചു.