ഇന്ത്യയില്‍ മുംബൈയിലേക്ക് മാത്രമാണ് എമിറേറ്റ്‌സിന്റെ എ 380 വിമാനത്തിന്റെ സര്‍വ്വീസുള്ളത്
ദുബായ് : ഇന്ത്യയിലേക്ക് പുതിയ സര്‍വ്വീസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് വിമാന കമ്പനി. മുംബൈയ്ക്ക് പിന്നാലെ ബംഗലൂരിലേക്ക് എ 380 സര്‍വ്വീസുകളാണ് നടത്തുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ യാത്രാ വിമാനമാണ് എയര്‍ബസിന്റെ എ 380.
ഇക്കണോമി, ബിസിനസ്, ഫസ്റ്റ് ക്ലാസ് എന്നീ മൂന്നു വിഭാഗങ്ങളിലാണ് ടിക്കറ്റുകള്‍ ലഭിക്കുക. ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലും പ്രീമിയം ക്യാബിനും ലഭ്യമാണ്.
എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ എ 380 സര്‍വ്വീസുകള്‍ ലോകത്തിലെ മുപ്പത് എയര്‍പോര്‍ട്ടുകളിലേക്കാണ് സര്‍വ്വീസ് നടത്തുന്നത്. എമിറേറ്റ്‌സ് 130 എയര്‍പോര്‍ട്ടുകളിലേക്കാണ് സര്‍വ്വിസുകള്‍ നടത്തുന്നത്.