ദുബായ് : സന്നദ്ധപ്രവർത്തകരാകാൻ സ്വദേശികളെയും വിദേശികളെയും സ്വാഗതം ചെയ്ത് ദുബായ് പൊലീസ് . മാനുഷിക, സാമൂഹിക, സുരക്ഷ, ക്രിമിനൽ എന്നിങ്ങനെ വിവിധ മേഖലകളിൽ ദുബായ് പൊലീസിനൊപ്പം പ്രവർത്തിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഒപ്പം നിങ്ങളുടെ സന്നദ്ധപ്രവർത്തനത്തെ അംഗീകരിക്കുന്ന സർട്ടിഫിക്കറ്റും. ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും എമിറേറ്റ്സ് ഐഡിയുമുണ്ടെങ്കിൽ ആർക്കും സന്നദ്ധപ്രവർത്തകരാകാം. താത്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ നൽകാം.
സന്നദ്ധസേവനത്തിനായ് അപേക്ഷിക്കാം
∙ ദുബായ് പൊലീസിന്റെ വെബ്‌സൈറ്റ് (www.dubaipolice.gov.ae) ) സന്ദർശിച്ച് അതിലെ കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവുകളിൽ ക്ലിക്ക് ചെയ്യുക.
∙ അതിലെ ‘വൊളന്റിയർ പ്ലാറ്റ്ഫോം’ എന്ന ഓപഷൻ തിരഞ്ഞെടുക്കുക.
. ദുബായ് പൊലീസിൽ സന്നദ്ധപ്രവർത്തകരെ ആവശ്യമുള്ള വ്യത്യസ്ത തരം പ്രോഗ്രാമുകൾ ഇവിടെ നൽകിട്ടുണ്ട്. ഇതിൽ നിങ്ങൾക്ക് താത്പര്യമുള്ള ഇവന്റ് തിരഞ്ഞെടുക്കാം.
∙ യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്തതിന് ശേഷം അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അറ്റാച്ചുചെയ്യുക.
∙ അപേക്ഷ സമർപ്പിച്ചാൽ എസ്എംഎസിലൂടെയും ഇ-മെയിൽ വഴിയും ഒരു ഇടപാട് നമ്പർ ലഭിക്കും. വിവരങ്ങൾ ഫോളോ-അപ്പ് ചെയ്യുന്നതിനായ് ഈ നമ്പർ ഉപയോഗിക്കാം.
