ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സി കെ ജാനുവിന്റെ പാര്‍ട്ടിയായ ജെ ആര്‍പിയുടെ നേതാവ് പ്രസീത അഴീക്കോടും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പരിശോധിക്കാനാണ് ഉത്തരവ്
വയനാട്: ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് ബിജെപി കോഴ നല്‍കിയെന്ന ആരോപണത്തില്‍ ശബ്ദരേഖ പരി ശോധിക്കാന്‍ കോടതി ഉത്തരവ്. ബിജെപി സം സ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സി കെ ജാനുവിന്റെ പാര്‍ട്ടിയായ ജെആര്‍പിയുടെ നേതാവ് പ്രസീത അഴീക്കോടും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പരിശോധിക്കാനാണ് ഉത്തരവ്.
ബത്തേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പൊലീസ് നല്‍കിയ അപേക്ഷയി ല്‍ കൊച്ചിയിലെ സ്റ്റുഡിയോയില്‍ വെച്ച് പരി ശോധിക്കാനാണ് അനുമതി നല്‍കിയത്. ഇരുവരും ഒക്ടോബര്‍ 11ന് കാക്കനാട് സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിളുകള്‍ നല്‍കണമെന്നാണ് ഉത്തരവ്. കേസില്‍ കെ സുരേന്ദ്രന്‍ ഒന്നാം പ്രതിയാണ്. പ്രസീത അഴീക്കോട് മുഖ്യ സാക്ഷിയുമാണ്.
ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് 25 ലക്ഷം രൂപ നല്‍കാന്‍ എം ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍ പറ യുന്നതിന്റെ ശബ്ദരേഖയാണ് ജെആര്‍പി സം സ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ടത്.











