എന്‍ഐടി ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്താണെന്ന് പൊലിസ്. സംശയത്തെ തുടര്‍ന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പാചക വാതക സിലിണ്ടര്‍ തുറന്നുവിടുകയായിരുന്നു
കോഴിക്കോട് : എന്‍ഐടി ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്താണെന്ന് പൊലിസ്. സംശയത്തെ തുടര്‍ന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പാചക വാതക സിലിണ്ടര്‍ തുറന്നുവിടുകയായിരുന്നു.എന്‍ ഐ ടി ജീവനക്കാരായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അജയകുമാര്‍(56), ലില്ലി (48 ) എന്നിവരാണ് മരിച്ചത്. ലില്ലിയുടെ മൃതദേഹത്തിനും പൊള്ളലേറ്റിട്ടുണ്ട്.
ജീവനെടുക്കും മുന്‍പ് ഭാര്യയെയും മകനെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് അജയ കുമാര്‍ എത്തിയത്. പുലര്‍ച്ചെ നാലോടെയാണ് സംഭവം. ഇന്ന് രാവിലെയാണ് തീ പൊള്ളലേറ്റ് മരിച്ച നില യില്‍ ദമ്പതികളെ കണ്ടെത്തിയത്. പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക മാണെന്ന് വ്യക്തമായത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ അജയകുമാര്‍ അടുക്കളയിലെ പാചക വാതക സിലിണ്ടര്‍ തുറന്നുവിട്ടതിന് ശേഷം കട്ടിലില്‍ കിടന്ന ഭാര്യയെ ശ്വാസം മു ട്ടിച്ച് കൊലപ്പെടുത്തി.
തുടര്‍ന്ന് ഉറങ്ങി കിടന്ന മകനെയും തലയിണ വെച്ച് ശ്വാസം മുട്ടിച്ചു. എന്നാല്‍ അപകടം മണത്ത കുട്ടി വിരല്‍ കൊണ്ട് മൂക്ക് പിടിക്കുകയും അനങ്ങാതെ കിടക്കുകയും ചെ യ്തു. മകനും മരിച്ചെന്ന് കരുതിയാണ് അജയകുമാര്‍ തീ കൊളുത്തിയത്. ഇയാള്‍ മുറിയില്‍ തീ ഇടുന്ന സമയം അടുക്കളയിലെ വാതില്‍ വഴി യാണ് കുട്ടി രക്ഷപ്പെട്ടത്. ഓടി രക്ഷപ്പെട്ട മകന് ചെറിയ രീതിയില്‍ പൊള്ളലേല്‍ക്കുക മാത്രമാണ് ചെയ്തത്. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. വീട്ടില്‍ നിന്നും പഠിക്കുന്ന മകള്‍ ഇന്നലെ കോട്ടയത്തെ കോളേജിലേക്ക് മടങ്ങിയിരുന്നു.