വളരെ നിരാശയുണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് ശിവശങ്കര്‍ പുസ്തകത്തിലെഴുതിയിരി ക്കുന്നത്. സ്വര്‍ണ ക്കടത്തുകേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണത്തി ലേക്ക് എത്തിയത് എം ശിവശങ്കറിന്റെ ബുദ്ധിയായിരുന്നു. താന്‍ വായ തുറക്കാതിരിക്കാ നാണ് ഇങ്ങനെ ചെയ്തത്. ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചത് ശിവശങ്കറാണ്- സ്വപ്ന സുരേ ഷ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായി ഒരു ഐ ഫോണ്‍ മാത്രം വഴിയുള്ള ബന്ധമല്ല തങ്ങളുടേതെന്ന് സ്വപ്ന സുരേഷ്. ശിവശങ്കറുമായി മൂന്ന് പിറന്നാളുകള്‍ തങ്ങ ള്‍ ഒന്നിച്ച് ആഘോഷിച്ചിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. കുടുംബാംഗത്തെപ്പോലെ ആയിരുന്നു ശിവശങ്കര്‍. അദ്ദേഹത്തിനെതിരെ താന്‍ ഒന്നും ചെയ്തിട്ടില്ല. അന്വേഷണ ഏജന്‍സിയാണ് അദ്ദേഹത്തിനെതിരെ തെ ളിവുകള്‍ കണ്ടെത്തിയതെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്വപ്ന സുരേഷ് തുറന്നുപറഞ്ഞു.
വളരെ നിരാശയുണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് ശിവശങ്കര്‍ പുസ്തകത്തിലെഴുതിയിരിക്കുന്നത്. സ്വര്‍ണക്ക ടത്തുകേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണത്തിലേക്ക് എത്തിയത് എം ശിവശങ്കറിന്റെ ബുദ്ധിയായിരുന്നു. താന്‍ വായ തുറക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ച ത് ശിവശങ്കറാണ്. സന്ദീപും ജയശങ്കറുമാണ് അതിര്‍ത്തി കടക്കാന്‍ സഹായിച്ചതെന്നും സ്വപ്ന സുരേഷ് പ റഞ്ഞു.
എല്ലാ കാര്യങ്ങളും ശിവശങ്കര്‍ എഴുതിയിട്ടില്ല. ജനത്തെ എന്തൊക്കെയോ പറഞ്ഞു വിശ്വസിപ്പിക്കാനാണ് ശ്രമം. തനിക്ക് ചതിക്കണമെങ്കില്‍ ഞാന്‍ അറസ്റ്റിലായ സമയത്ത് തന്നെ അദ്ദേഹത്തെയും അറസ്റ്റ് ചെയ്യു മായിരുന്നു. പറയുന്ന കാര്യങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. എല്ലാ കാര്യങ്ങളും എ ടു ഇസഡ് എഴുതണ മായിരുന്നു. തന്നെ മാത്രം ബലിയാടാക്കാന്‍ ഫോക്കസ് ചെയ്ത് എഴുതി. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന തര ത്തിലുള്ള ഓഡിയോ ക്ലിപ്പ് നല്‍കിയത് സന്ദീപ് പറഞ്ഞിട്ടാണ്. ശബ്ദരേഖ നല്‍കിയത് നിര്‍ദേശം അനുസ രിച്ചാണ്. കസ്റ്റഡിയില്‍ നിന്ന് പുറത്തുവന്ന ഓഡിയോ ശിവശങ്കറാണ് ചെയ്യിച്ചത്. ശബ്ദരേഖ തിരക്കഥയാ യിരുന്നു. ശിവശങ്കറിനൊപ്പം നിരവധി വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
ശിവശങ്കര്‍ പറഞ്ഞതെല്ലാം കണ്ണടച്ചു വിശ്വസിച്ചു. അദ്ദേഹം എന്നെ ചൂഷണം ചെയ്തു, ദുരുപയോഗപ്പെ ടുത്തി, നശിപ്പിച്ചു.വിആര്‍എസ് എടുത്തശേഷം ദുബായില്‍ താമസമാക്കാമെന്ന് ശിവശങ്കര്‍ വാക്കുതന്നി രുന്നതായും സ്വപ്ന സുരേഷ് വെളിപ്പെടുത്തി. ലൈഫ് മിഷന്‍ കരാറില്‍ യൂണിടാക് കമ്പനിയെ കൊണ്ടു വന്നതെല്ലാം ശിവശങ്കറിന്റെ അറിവോടെയാണ്. ശിവശങ്കറിന് നല്‍കിയ ഐഫോണ്‍ ലൈഫ് മിഷന്‍ പ ദ്ധതിയുടെ കരാറുകാരായ യൂണിടാക് കമ്പനി സമ്മാനിച്ചതാണെന്നും സ്വപ്ന പറഞ്ഞു.
‘ലോകത്തെ ഏറ്റവും വൃത്തികെട്ട സ്ത്രീ ആയി എന്നെ ആളുകള്‍ കണ്ടു’
അറസ്റ്റിലാവുന്നതിന് മുന്‍പ് മൂന്ന് പേര്‍ പറയുന്നത് അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്തത്. ശിവ ശങ്കര്‍ തന്നെയാണ് ചതിച്ചതെന്നും സ്വപ്ന ആരോപിച്ചു. തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാനാണ് എഴുതിയതെങ്കില്‍ ശിവശങ്കര്‍ എല്ലാം എഴുതണമായിരുന്നു. ലോകത്തെ ഏറ്റവും വൃത്തികെട്ട സ്ത്രീ ആയി എന്നെ ആളുകള്‍ കണ്ടു. ജീവിക്കാന്‍ നിവൃത്തിയില്ല. ശിവശങ്കറിനെ ചെളി വാരി എ റിയലല്ല തന്റെ ലക്ഷ്യം. ശിവശങ്കറിനെ ഒരു കുടുംബ സുഹൃത്തോ രക്ഷകര്‍ത്താവോ ഒക്കെ ആ യാണ് കണ്ടിട്ടുള്ളത്. ചതിച്ചു എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തിനും ഒപ്പത്തിനൊപ്പം ഉണ്ടായേ നെ. എന്തെങ്കിലും ഇല്ലാതെ ഇങ്ങനെയൊന്നും ഉണ്ടാകില്ല. ഞാനും സുഹൃത്തുക്കളും ശിവശങ്ക റിന്റെയും സുഹൃത്തുക്കള്‍ ആയിരുന്നു.