എന്‍എസ്എസ് അവരുടെ നിലപാട് അത് തുറന്നു പറയുമ്പോള്‍ അവരെ ഭീഷണിപ്പെടുത്താന്‍ ആണ് ശ്രമിക്കുന്നത്. അതൊന്നും ചെലവാകില്ല . അങ്ങനെ ആരും ആരെയും വിരട്ടാന്‍ നോക്കേണ്ടന്നും അയ്യപ്പന്റെ പേര് ഉപയോഗിച്ചതിനാണ് എന്‍എസ്എസിനെതിരെ എകെ ബാലന്റെ പരാതിയെങ്കില്‍ ആദ്യം പരാതി നല്‍കേണ്ടത് പിണറായി വിജയന് എതിരെയാണെന്നും ചെന്നിത്തല
ആലപ്പുഴ: യുഡിഎഫിനെ പിന്തുണക്കുന്നവരെ വിരട്ടാമെന്ന ചിന്താഗതിയാണ് സിപിഎമ്മി നു ള്ള തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍എസ്എസിനെതിരായ ഇടത് നിലപാട് അതി ന്റെ ഭാഗമായാണ്. എന്‍എസ്എസിനെ ഭീഷണിപ്പെടുത്താന്‍ സിപിഎം നോക്കി, അത് നട ന്നില്ല . എന്‍എസ്എസ് അവരുടെ നിലപാട് അത് തുറന്നു പറയുമ്പോള്‍ അവരെ ഭീഷണി പ്പെടു ത്താന്‍ ആണ് ശ്രമിക്കുന്നത്. അതൊന്നും ചെലവാകില്ല . അങ്ങനെ ആരും ആരെയും വിരട്ടാന്‍ നോക്കേ ണ്ടന്നും അയ്യപ്പന്റെ പേര് ഉപയോഗിച്ചതിനാണ് എന്‍എസ്എസിനെതിരെ എകെ ബാലന്റെ പരാതി യെങ്കില്‍ ആദ്യം പരാതി നല്‍കേണ്ടത് പിണറായി വിജയന് എതിരെയാണെന്നും ചെന്നി ത്തല പറഞ്ഞു.
നാട്ടില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ നടപടി വേണം. സിപിഎം വ്യാപകമായി ആക്ര മണം അഴിച്ചുവിടുകയാണ്. കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നടുക്കവും ദുഖവും രേഖപ്പെടുത്തുന്നു. ഹരിപ്പാട്ടും കായംകുളത്തും സിപിഎം വ്യാപകമായ അക്രമം നടത്തി. ഇടത് ദുര്‍ഭരണത്തിനെതിരെ ജനം വിധിയെഴുതിക്കഴിഞ്ഞു. വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ വിലപ്പോയില്ല. ഇത് യുഡിഎഫിന്റെ ഒറ്റക്കെട്ടായി നിന്നത് കൊണ്ടാണ്. പിണറായി വീണ്ടും അധികാരത്തിലെത്തിയാല്‍ പാര്‍ട്ടി നശിക്കും എന്ന് വിശ്വസി ക്കുന്നവര്‍ പോലും യുഡിഎഫിന് ഇത്തവണ വോട്ട് ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.