ഇന്നലെ രാത്രിയാണ് വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും പുത്തന്‍ ചന്ത അമ്പിളികുമാറിന്റെ മകനുമായ അഭിമന്യു മരിച്ചത്. വള്ളികുന്നം പടയണിവട്ടം ക്ഷേത്രോല്‍സവത്തിനിടെയാണ് സംഭവം.
ആലപ്പുഴ : ‘എന്റെ മകന്‍ അഭിമന്യു രാഷ്ട്രീയക്കാരനല്ല, ഒരു പ്രശ്‌നത്തിനും പോകാത്തയാളാണ് അവന്‍. എന്തിനാണ് അവനെ കൊലപ്പെടുത്തിയ തെന്ന് അറിയില്ല ‘, കായംകുളം വള്ളികുന്നത്ത് 15 കാരന്‍ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് അമ്പിളി കുമാറിന്റെ വാക്കുകള്‍ ആരുടെയും കരളലയിപ്പിക്കും. അഭിമന്യുവിന്റെ സഹോദരന്‍ അനന്തു ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും അമ്പിളി കുമാര്‍ പറഞ്ഞു.
ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ മകന്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവം ഇപ്പോഴും കുടുംബത്തിന് വിശ്വസിക്കാനാകുന്നില്ല. ”ഫോണ്‍ വിളിച്ചപ്പോ പറഞ്ഞത് കൂട്ടുകാരനെ കണ്ടിട്ട് ഇപ്പോള്‍ വരുമെന്നാണ്. മൂത്ത ആള് അമ്പലത്തില്‍ പോയോ എന്നറിയാനായി വിളിച്ചപ്പോള്‍ അയാള്‍ പോയിട്ടില്ലെന്ന് പറഞ്ഞു. അയാള്‍ കൂട്ടുകാരന്റെ വീട്ടിലായിരുന്നു. ഞാന്‍ കിടന്ന് മയക്കം പിടിച്ചപ്പോഴാണ് അനിയത്തിയുടെ മകളുടെ മൊബൈലില്‍ സുഹൃത്തുക്കള്‍ ആരോ വിളിച്ചുപറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ മരിച്ചുകിടക്കുന്നതായാണ് കണ്ടത്.”- അഭിമന്യുവിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാത്രിയാണ് വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും പുത്തന്‍ ചന്ത അമ്പിളികുമാറിന്റെ മകനുമായ അഭിമന്യു മരിച്ചത്. വള്ളികുന്നം പടയണിവട്ടം ക്ഷേത്രോല്‍സവത്തിനിടെയാണ് സംഭവം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. അഭിമന്യുവിനെ കുത്തിയ നാലംഗ സംഘത്തില്‍ ഉള്‍പ്പെട്ട സജയ് ദത്ത് എന്നയാളെയാണ് പെലീസ് തിരിച്ചറിഞ്ഞത്. അഭിമനന്യു വിനൊപ്പം ഉണ്ടായിരുന്ന ആദര്‍ശ്, കാശി എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവര്‍ക്കും സംഘട്ടനത്തില്‍ സാരമായ പരുക്കേറ്റിട്ടുണ്ട്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്നതിനെപ്പറ്റി പൊലീസ് വ്യക്തമാക്കിയിട്ടില്ല. പ്രാദേശിക തലത്തില്‍ നിലനിന്ന പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സൂചനയുണ്ട്.
അതേസമയം സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി പറയുന്നത് ; അഭിമന്യു സ്‌കൂളില്‍ എസ്എഫ്‌ഐക്കായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയി രുന്നു എന്നാണ്. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വള്ളികുന്നത്ത് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. എന്നാല്‍ തങ്ങള്‍ക്ക് കൊലപാത കത്തില്‍ പങ്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു.