വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് അറസ്റ്റിലായ പിസി ജോര്‍ജിന് കോടതി ഉപാധിയോടെ ജാ മ്യം. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോട തിയാണ് ജാമ്യം അനുവദിച്ചത്. ഹിന്ദു മഹാസമ്മേളനത്തി ല്‍ താനെന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞോ അതില്‍ ഉറച്ച് നില്‍ക്കു ന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്തത് പിണറായിയുടെ റംസാന്‍ സമ്മാ നമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് അറസ്റ്റിലായ പിസി ജോര്‍ജിന് കോടതി ഉപാധിയോടെ ജാമ്യം. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോട തിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷിയെ സ്വാധീനിക്കരുത്, വിദ്വേഷം ഉണ്ടാക്കരുത്, ആവശ്യമില്ലാതെ വിവാദങ്ങളില്‍ അകപ്പെടരുത്, പൊലീസ് എ പ്പോള്‍ വിളിച്ചാലും അന്വേഷണവുമായി സഹകരിക്കണം, എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് ജാ മ്യം അനുവദിച്ചത്.
ആനക്കാര്യങ്ങളൊന്നും മജിസ്ട്രേറ്റ് ചോദിച്ചില്ല. ഹിന്ദു മഹാസമ്മേളനത്തില്‍ താനെന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞോ അതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്തത് പിണറാ യിയുടെ റംസാന്‍ സമ്മാനമാണെന്നും വിവാദ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം വ്യ ക്തമാക്കി.
‘ഇവിടുത്തെ കോണ്‍ഗ്രസും സിപിഎമ്മും ഒന്നാണ്. മുസ്ലീം തീവ്രവാദികളുടെ വോട്ട് എനിക്ക് വേണ്ട. ഇന്ത്യ യെ സ്നേഹിക്കാത്ത തീവ്രവാദികളെ എനിക്ക് വേണ്ട. മുസ്ലീം തീവ്രവാദിക ള്‍ക്ക് പിണറായി വിജയന്‍ നല്‍ കിയ റംസാന്‍ സമ്മാനമാണ് എന്റെ അറസ്റ്റ്. യൂസഫലിയ്ക്കെതിരെ പറഞ്ഞത് തെറ്റായിപ്പോയി, തന്റെ പരാമ ര്‍ശം പിന്‍വലിക്കുന്നു. മനസ്സിലുണ്ടായിരുന്ന കാര്യം പറഞ്ഞപ്പോള്‍ മറ്റൊന്നായെന്ന് പിസി ജോര്‍ജ് പറ ഞ്ഞു.
വൈദ്യ പരിശോധനക്ക് ശേഷം മജിസ്ട്രേറ്റിന്റെ വീട്ടിലേക്കാണ് പിസി ജോര്‍ജിനെ കൊണ്ടു പോയത്. ഇന്ന് കോടതി അവധി ദിനമായതിനാലാണ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്. ജോര്‍ജിനെ 14 ദിവസ ത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്. മുന്‍ എംഎല്‍എ ആയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പൊലീസ് പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി യത്. ഹിന്ദുമഹാ സമ്മേളനത്തില്‍ പിസി ജോര്‍ജ് നടത്തിയ പ്രസംഗത്തിനെതിരെ വലിയ വിമര്‍ശനം ഉയ ര്‍ന്നിരുന്നു. പരാതികള്‍ ഉയര്‍ന്നതോടെ ശനിയാഴ്ച പൊലീസ് കേസെടുത്തു. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സംഗമം എ ന്ന പരിപാടിയില്‍ വെച്ചാണ് പിസി ജോര്‍ജ് മതവിദ്വേഷ പ്രസംഗം നടത്തിയത്.