നിയമസഭയില്‍ പി ടി തോമസിന്റെ ശബ്ദമായി മാറുമെന്ന് നിയുക്ത ഉമതോമസ്. വിജയം പി.ടിക്ക് സമര്‍പ്പിക്കുന്നു. പി.ടിയുടെ നിലപാടുകള്‍ പിന്തുടരുമെന്നും താ നിപ്പോഴും പി ടി യുടെ ആരാധികയാണെന്നും ഉമ തോമസ്
ഇടുക്കി: നിയമസഭയില്‍ പി ടി തോമസിന്റെ ശബ്ദമായി മാറുമെന്ന് നിയുക്ത ഉമതോമസ്. വിജയം പി ടിക്ക് സമര്‍പ്പിക്കുന്നു. പി.ടിയുടെ നിലപാടുകള്‍ പിന്തുടരുമെന്നും താനിപ്പോഴും പി.ടി.യുടെ ആരാധി കയാണെ ന്നും ഉമ തോമസ് പറഞ്ഞു. പുലര്‍ച്ചെ ഉപ്പുതോട്ടിലെത്തി പി ടി തോമസിന്റെ കല്ലറയില്‍ പ്രാര്‍ത്ഥിച്ചതിന് ശേഷം മാധ്യമങ്ങ ളോട് പ്രതികരിക്കുകയായിരുന്നു അവര്‍. പി ടിയുടെ നിലപാടു കള്‍ പിന്തുടരുമെന്നും താനിപ്പോഴും പി ടിയുടെ ആരാധികയാണെന്നും ഉമ തോമസ് വ്യക്തമാക്കി.
തൃക്കാക്കരയില്‍ ചരിത്ര ഭൂരിപക്ഷവുമായാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചത്. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമയിലൂടെ യുഡിഎഫ് തൃക്കാക്കര മണ്ഡലം നിലനിര്‍ത്തിയ ത്. 2011 ല്‍ ബെന്നി ബെഹനാന്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് ഉമ റെക്കോര്‍ഡ് ഭൂരിപക്ഷം തന്റെ പേരിലാക്കിയത്. 22,406 ആയിരുന്നു ബെന്നിയുടെ ഭൂരിപക്ഷം.
അതേസമയം, വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ഇടറാതെ, പതറാതെ വ്യക്തമായ ലീഡോടെ യായിരുന്നു ഉമയുടെ മുന്നേറ്റം. കോണ്‍ഗ്രസിലെ എതിര്‍ശബ്ദങ്ങളെ പോലും നിശബ്ദമാക്കിക്കൊണ്ട് ഉമ ഉദിച്ചുയര്‍ന്നപ്പോള്‍ യു.ഡി.എഫിന് ഈ വിജയം പുതിയൊരു ആത്മവിശ്വാസം കൂടി നല്‍കിയി രിക്കുകയാണ്. രാഷ്ട്രീയ കേരളത്തിന് ഉമ തോമസ് ഒരിക്കലും അപരിചിതയല്ല. പി ടി എന്ന പേരിനോ ടൊപ്പം അവര്‍ ഉമയെയും ചേര്‍ത്തുവച്ചിട്ടുണ്ട്. അതു തെളിയിക്കുന്നതാണ് ഉമയുടെ ഉജ്ജ്വല വിജ യം.