ജനങ്ങളെ എടാ,എടീ എന്നിങ്ങനെ വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യം വ്യക്തമാക്കി പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു
കൊച്ചി: പൊലീസ് ജനങ്ങളോട് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി. ജനങ്ങളെ എടാ,എടീ എന്നിങ്ങനെ വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. ഇ ക്കാര്യം വ്യക്തമാക്കി പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി നിര്‍ദേശി ച്ചു.
ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോട തിയുടെ നിര്‍ദേശം. പൊലീസ് ജനങ്ങളോട് ഇട പെടുമ്പോള്‍ മാന്യമായ ഭാഷയാണ് ഉപയോഗിക്കേ ണ്ടത്. ഇത് എല്ലാ സ്റ്റേഷനിലേക്കു സര്‍ക്കുലര്‍ ആയി അറിയിക്കണമെന്ന് ഡിജിപിക്കു കോടതി നിര്‍ ദേശം നല്‍കി.
സംസ്ഥാനത്ത് പലയിടത്തും പൊലീസ് അതിക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കോവിഡ് നിയന്ത്ര ണങ്ങള്‍ പാലിക്കാന്‍ നിയോഗിക്കപ്പെട്ട പൊലീ സ് ജനങ്ങളോട് അതിരുവിട്ടു പെരുമാറുന്നതായി പരാതി ഉയര്‍ന്നിരുന്നു.












