ഡൽഹി :പ്രമുഖ മനുഷ്യാവകാശ, ജീവകാരുണ്യ സംഘടന യായ എ ച്ച് ആർ പി എം നോട് ചേർന്നു പ്രവർത്തിക്കുമെന്ന് മുൻ സുപ്രീം കോടതി ചിഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ. സംഘടനാ നേതാക്കൾക്ക് ഉറപ്പ് നൽകി.
സമൂഹത്തിൽ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന മനുഷ്യാവകാശ വിഷയങ്ങളിൽ സംഘടനക്ക് ഒപ്പം നിന്ന് പ്രവർത്തിക്കും.
സംഘടന ഇതുവരെ നടത്തിയ പ്രവർത്തനങ്ങളിൽ അദ്ദേഹം തൃപ്തി രേഖപ്പെടുത്തി.
HRPM നാഷണൽ ചെയർമാൻ ശ്രീ.പ്രകാശ് ചെന്നിത്തല
സംഘടനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു.
നാഷണൽ ചെയർമാനൊപ്പം ഗ്ലോബൽ സെക്രട്ടറി രാധാകൃഷ്ണൻ എൻ.വി., ഡൽഹി കമ്മിറ്റി വൈസ് പ്രസിഡണ്ട് പി.ജെ.സണ്ണി, ഡൽഹി കമ്മിറ്റി കോർഡിനേറ്റർ ജയകുമാർ എസ്. പിള്ള, ഇടുക്കി ജില്ല സെക്രട്ടറി ജോബിൻ ജോസ് എന്നിവർ പങ്കെടുത്തു.











