English हिंदी

Blog

expo 2020

സെപ്റ്റംബര്‍ 30ന് മെഗാഇവന്റ് ആരംഭിച്ചത് മുതല്‍ മാത്രം ദുബായിലെത്തിയത് 477,101 സന്ദര്‍ശ കരാണെന്ന് ജിഡിആര്‍എഫ്എ ദുബായ് മേധാവി-ലഫ്റ്റനന്റ് ജനറല്‍ മുഹ മ്മദ് അഹ്‌മദ് അല്‍ മറി

ദുബായ് :’എക്‌സ്‌പോ 2020”ആരംഭിച്ചത് മുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ദുബായിലേക്ക് വന്‍ സന്ദര്‍ ശക പ്രവാഹമാണെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസി ഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫ യേഴ്‌സ് അറിയിച്ചു. സെപ്റ്റംബര്‍ 30ന് മെഗാഇവന്റ് ആരംഭിച്ചത് മുതല്‍ മാത്രം ദുബായിലെത്തിയത് 477,101 സന്ദര്‍ശകരാണെന്ന് ജിഡി ആര്‍എഫ്എ ദുബായ് മേധാവി-ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മറി പറഞ്ഞു. ടൂറിസത്തിന്റെ ശക്തമായ തിരിച്ചുവരവും,കോവിഡ് മഹാമാരിയില്‍ നിന്നുള്ള യു എ ഇയുടെ മികച്ച അതിജീവനമാണ് സന്ദര്‍ശകരുടെ എണ്ണത്തിലുള്ള ഈ വര്‍ധവ് സൂചിപ്പിക്കുന്നതെന്ന് അ ദ്ദേഹം വെളിപ്പെടുത്തി

Also read:  കുവൈത്ത് ഇന്ത്യന്‍ മീഡിയ ഫോറം ലോഗോ പ്രകാശനം ചെയ്തു

എക്‌സ്‌പോയിലേക്കുള്ള ദശലക്ഷക്കണക്കിന് സഞ്ചാരികളെ മികച്ച രീതിയില്‍ രാജ്യത്തേക്ക് സ്വാഗതം ചെയ്യാന്‍ ജിഡിആര്‍എഫ്എ സദാസമയം സേവന സന്നദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ നട പടിക്രമങ്ങള്‍ കൂടുതല്‍ സുഗമമാക്കാന്‍ മികവാര്‍ന്ന സേവനങ്ങളാണ് വകുപ്പ് നല്‍കിവരുന്നത്. യുഎഇ യുടെ സാംസ്‌കാരിക പൈതൃകം കാണാനുള്ള സവിശേഷമായ അവസരമാണ് എക്‌സ്‌പോ 2020 ദുബായ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. ഈ അഭൂതപൂര്‍വമായ വിജയത്തിന്റെ ഭാഗമായതില്‍ ഞങ്ങളും അഭിമാനി ക്കുന്നു.കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തേക്കുള്ള സന്ദര്‍ശകരുട എണ്ണത്തിലുള്ള വര്‍ദ്ധനവ് സമ്പ ദ്വ്യവസ്ഥയെ കൂടുതല്‍ ഉത്തേജിപ്പിക്കുമെന്ന് ലെഫ്റ്റ് ജനറല്‍ അല്‍ മര്‍റി കൂട്ടിച്ചേര്‍ത്തു

Also read:  അബുദാബിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ വാണിജ്യ, സാംസ്‌കാരിക, വിനോദ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കും

എക്‌സ്‌പോയുടെ ഉദ്ഘാടന ദിവസമായ സപ്തംബര്‍ 30ന് മാത്രം ജിഡിആര്‍എഫ്എ ദുബായ് ഇഷ്യു ചെയ്ത എന്‍ട്രി പെര്‍മിറ്റുകളുടെ എണ്ണം 32,000 ലധികമായി രുന്നു. ദുബായ് എയര്‍പോര്‍ട്ടുകളിലെ പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ ഓഫീസര്‍മാര്‍ പ്രതിദിനം 85,000 ല്‍ അധികം യാത്രക്കാരെ എന്‍ട്രി, എക്‌സിറ്റ് പോയിന്റു കളില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന് മുന്‍പ് ജി ഡിആര്‍എഫ്എ വെളിപ്പെടുത്തിയിരുന്നു.