കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും എക്സിറ്റ്പോള്‍ ഫലം യുഡിഎഫിന് എതിരായിരുന്നു. എന്നാല്‍, ഫലം വന്നപ്പോള്‍ യുഡിഎഫ് വന്‍ നേട്ടമുണ്ടാക്കി- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം : എക്സിറ്റ്പോളില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും എക്സിറ്റ്പോള്‍ ഫലം യുഡിഎഫിന് എതിരായിരുന്നു. എന്നാ ല്‍, ഫലം വന്നപ്പോള്‍ യുഡിഎഫ് വന്‍ നേട്ടമുണ്ടാക്കി. സര്‍വേകള്‍ ജനങ്ങളുടെ വികാരം പ്രതിഫലി പ്പിച്ചിട്ടില്ല. അതിനാല്‍ എക്സിറ്റ്പോളുകളെയും സര്‍വേകളെയും വിശ്വാസത്തിലെടുക്കുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം പുറത്തുവന്ന വിവിധ മാധ്യമങ്ങളുടെ എക്സിറ്റ്പോള്‍ ഫലങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
കഴിഞ്ഞ അഞ്ച് വര്‍ഷം അഴിമതിയും കൊള്ളയും നടത്തിയ പിണറായി വിജയന്റെ നേതൃത്വ ത്തി ലുള്ള ഭരണം തിരിച്ചുവരണമെന്ന് കേരള ജനത ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. അ തിന്റെ പ്രതിഫലനമായിരിക്കും ഞായറാഴ്ച്ചത്തെ വോട്ടെണ്ണല്‍. കേരളത്തിലെ ജനങ്ങളുടെ യഥാര്‍ ത്ഥ വികാരത്തെ പ്രതിഫലിപ്പിക്കാന്‍ സര്‍വ്വേകള്‍ക്കും എക്സിറ്റ് പോളുകള്‍ക്കും കഴിഞ്ഞിട്ടില്ല. ഇന്നലെ ഒരു എക്സിറ്റ് പോള്‍ പ്രകാരം യുഡിഎഫിന് സീറ്റേ ഇല്ലായെന്നാണ് പറയുന്നത്. സത്യത്തോട് പുലബന്ധമല്ലാത്ത സര്‍വ്വേ ഫലമാണ്. അതിനെ തള്ളികളയാണെന്നും കേരളത്തിലെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഇന്നലെ മുഖ്യമന്ത്രി പറയുന്നത് കേട്ടപ്പോള്‍ പരാജിതന്റെ ആത്മവിശ്വാസമാണ് അതെന്നാണ് തോ ന്നിയത്. മെഷീനിലിരിക്കുന്ന വോട്ട് തങ്ങള്‍ക്കാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ആളുകളെ കബ ളിപ്പിക്കാനാണ്. അണയാന്‍ പോകുന്ന ദീപത്തിന്റെ ആളിക്കത്തല്‍. യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് ഉറപ്പാണെന്നും ചെന്നിത്തല വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബ ളിപ്പിക്കാനുള്ളതാണ്. പരാജിതന്റെ കപട ആത്മവിശ്വാസമാണ് അദ്ദേഹത്തിന്റേതെന്നും ചെന്നി ത്തല ആക്ഷേപിച്ചു.
ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പും അവസാനിച്ചതിനു പിറകെ പുറത്തുവന്ന ദേശീയ മാ ധ്യ മങ്ങളുടെ എക്സിറ്റ്പോളുകളെല്ലാം കേരളത്തില്‍ ഇടതുപക്ഷത്തിന്‍ ഭരണത്തുടര്‍ച്ചയാണു പ്രവചി ക്കുന്നത്. 80 മുതല്‍ 120 സീറ്റുകള്‍ വരെ എല്‍ഡിഎഫ് സ്വന്തമാക്കുമെന്നാണ് വിവിധ പ്രവചനങ്ങള്‍.