എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞയാള്‍ എത്തിയത് സ്‌കൂട്ടറില്‍. രാത്രി 11.30 ഓടെ യാണ് സംഭവം. എകെജി സെന്ററിന്റെ പിന്‍ഭാഗ ത്തുള്ള എകെജി ഹാളിലേക്കുള്ള ഗേറ്റിലേക്കാണ് ബോംബ് എറിഞ്ഞത്.
തിരുവനന്തപുരം : എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞയാള്‍ എത്തിയത് സ്‌കൂട്ടറി ല്‍. രാത്രി 11.30 ഓടെയാണ് സംഭവം. എകെജി സെന്ററിന്റെ പിന്‍ഭാഗ ത്തുള്ള എകെജി ഹാളിലേക്കു ള്ള ഗേറ്റിലേക്കാണ് ബോംബ് എറിഞ്ഞത്.ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
പ്രതിയുടെ മുഖമോ വണ്ടി നമ്പറോ ദൃശ്യങ്ങളില്‍ വ്യക്തമല്ലെന്നും ഇയാളെ പിടികൂടാന്‍ ഊര്‍ജിതശ്ര മം നടത്തുകയാണെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു.എകെജി സെന്ററിനു നേരെയുണ്ടാ യ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
ഉഗ്രശബ്ദത്തോടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുവെന്ന് ഓഫീസില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. ഓ ഫീസിന്റെ മതിലില്‍ സ്ഫോടകവസ്തു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളുമുണ്ട്. എകെ ജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യ മാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
എകെജി സെന്ററിന്റെ മുഖ്യകവാടത്തില്‍ പൊലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും ഹാളിന്റെ ഗേറ്റി നു സമീപം പൊലീസ് ഉണ്ടായിരുന്നില്ല. സ്‌ഫോടന ശബ്ദം കേട്ടാണ് പൊലീസുകാര്‍ ഓടിയെത്തിയത്. ഈ സമയം ഇ പി ജയരാജനും പി കെ ശ്രീമതിയും ഓഫീസിന് അകത്തുണ്ടായിരുന്നു. സംഭവമറി ഞ്ഞ് സിപിഎം പി ബി അംഗങ്ങളായ എംഎ ബേബി, എ വിജയരാഘവന്‍, മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, ആന്റണി രാജു, വീണാ ജോര്‍ജ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. സംഭവമറിഞ്ഞ് സ്ഥല ത്തെത്തിയ സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും വീടുകള്‍ക്കു ള്ള സുരക്ഷയും കണ്ണൂര്‍ നഗരത്തില്‍ നൈറ്റ് പട്രോളിങും ശക്തമാക്കി. സംസ്ഥാനത്തെ വിവിധ ജി ല്ലാ സിപിഎം, ബിജെപി, യുഡിഎഫ് പാര്‍ട്ടി ഓഫിസുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി.
രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി. രാഹുലിന്റെ വയനാട് സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാ ത്രം മുന്‍പേയാണ് എകെജി സെന്ററിനു നേരെ ആക്രമണമുണ്ടായത്.










