എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെ ത്തി. യൂത്ത് കോണ്‍ ഗ്രസ് നേതാവായ പ്രതി ജിതിന്റെ സുഹൃത്തിന്റേ താണ് സ്‌കൂട്ടര്‍. കഴക്കൂട്ടത്തുനിന്നാണ് സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെ ത്തി. യൂത്ത് കോണ്‍ഗ്രസ് നേതാവായ പ്രതി ജിതിന്റെ സുഹൃത്തിന്റേ താണ് സ്‌കൂട്ടര്‍. കഴക്കൂട്ടത്തു നിന്നാ ണ് സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴക്കൂട്ടത്ത് ജിതിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്. സുഹൃത്ത് അറിയാതെ യാണ് ജിതിന്‍ സ്‌കൂട്ടര്‍ എടുത്തുകൊണ്ട് വന്നതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇട യ്ക്ക് പല ആവശ്യ ത്തിനും ജിതിന്‍ സുഹൃത്തിന്റെ സ്‌കൂട്ടര്‍ എടു ക്കാറുണ്ട്. അന്ന് രാത്രിയും ജിതിന്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് എന്തുകാര്യത്തിനാണെന്ന് പറയാതെ സ്‌കൂട്ടര്‍ എടുക്കകുയായി രുന്നെന്നും ക്രൈംബ്രാഞ്ച് പറയു ന്നു.
ജിതിന്‍ പറഞ്ഞതുപ്രകാരം യൂത്ത് കോണ്‍സ്ര് വനിതാ നേതാവാണ് സ്‌കൂട്ടര്‍ ഗൗരീശപട്ടത്ത് എത്തി ച്ച് നല്‍കിയത്. അവിടെ കാറില്‍ എത്തിയ ജിതിന്‍ കാര്‍ അവിടെ വച്ച് ശേഷം സ്‌കൂട്ടറില്‍ സഞ്ചരിച്ച് എകെ ജി സെന്ററിന് നേരെ പടക്കം എറിയുകയായിരുന്നു. അതിന് ശേഷം സ്‌കൂട്ടര്‍ ഗൗരീശപട്ടത്ത് തിരിച്ചെ ത്തുകയും വീണ്ടും കാറിലേക്ക് മാറുകയും ചെയ്തു. ഈ വനിതാ സുഹൃത്ത് തന്നെ സ്‌കൂട്ടര്‍ ഉടമസ്ഥന്റെ വീട്ടില്‍ എത്തിച്ചുനല്‍കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്‌കൂട്ടറിന്റെ ഉടമയെ പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ജിതിന്‍ വി കുളത്തൂപ്പുഴയെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. രണ്ടരമാസം നീണ്ട ശാസ്ത്രീയ അന്വേഷണത്തി നൊ ടുവിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ ജൂണ്‍ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെ ത്തിയ യുവാവ് മടങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയെങ്കിലും വ്യക്തതക്കുറവ് കാരണം ആളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനി യമത്തിലെ ക്രിമിനല്‍ ഗൂഢാലോ ചന, സ്‌ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ട മുണ്ടാക്കല്‍, സ്‌ഫോടക വസ്തു നിയമവിരുദ്ധമായി കൈവശംവയ്ക്കല്‍, സ്‌ഫോടനം നടത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്.