എകെജി സെന്റര്‍ ആക്രമണ കേസില്‍ കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് നേ താവ് മണ്‍വിള സ്വദേശി ജിതിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കോടതി യില്‍ ഹാജരാക്കിയ ജിതിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം : എകെജി സെന്റര്‍ ആക്രമണ കേസില്‍ കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് മണ്‍വിള സ്വദേശി ജിതിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടു ത്തി. കോടതിയില്‍ ഹാജരാ ക്കിയ ജിതിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈം ബ്രാഞ്ച് നാളെ അപേക്ഷ സമര്‍പ്പിക്കും. പ്രതി കൃത്യം നടത്തിയത് പ്രാദേശിക നേതാക്കളുമായി ആലോചിച്ചെന്നും ജി തിന്‍ ഇക്കാര്യം സമ്മതിച്ചെന്നും ക്രൈംബ്രാഞ്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത് :
സ്‌ഫോടക വസ്തു എറിഞ്ഞതിനു പിന്നില്‍ ഗൂഢാലോചന
സ്‌ഫോടക വസ്തു നിര്‍മിച്ചത് നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചു
സ്‌ഫോടക വസ്തു എറിഞ്ഞത് ജീവഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെ
കെപിസിസി ഓഫീസ് ആക്രമിച്ചതിന്റെയും രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ചതിന്റെയും വിരോധത്തില്‍
കുറ്റകൃത്യത്തിനായി വന്നത് സുഹൃത്തിന്റെ വാഹനത്തില്‍
ആക്രമണം നടന്ന ദിവസം പ്രതി ധരിച്ച ടിഷര്‍ട്ട് പ്രമുഖ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ നിന്നു വാങ്ങിയത്.
കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ജോലി ചെയ്യുകയാണ് ജിതിന്‍. പെണ്‍സുഹൃത്ത് എത്തിച്ചു നല്‍ കിയ ഡിയോ സ്‌കൂട്ടറിലാണ് എകെജി സെന്ററിലേക്ക് ഇയാള്‍ സ്ഫോ ടക വസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാ ഞ്ച് പറഞ്ഞു. ആക്രമണം നടന്ന ദിവസം പ്രതി ധരിച്ച ടിഷര്‍ട്ട് പ്രമുഖ വസ്ത്ര വ്യാപാര കേ ന്ദ്രത്തില്‍ നിന്നു വാങ്ങിയതാണെന്നും തെളിഞ്ഞു. പ്രതി കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്‌കൂട്ടറും സ്‌ഫോടനത്തിന് ഉപ യോഗിച്ച ബോംബിന്റെ ഉറവിടവും അന്വേഷണത്തിലൂടെ കണ്ടെത്തേ ണ്ടതു ണ്ടെന്നും റിപ്പോര്‍ട്ടില്‍ പറ യുന്നു.
കൃത്യം നടത്തിയ ശേഷം സ്‌കൂട്ടര്‍ പെണ്‍സുഹൃത്തിന് തിരികെ നല്‍കി. അതേസമയം, സ്‌കൂട്ടര്‍ കണ്ടു കിട്ടിയിട്ടില്ല. ഇതിനുള്ള തിരച്ചില്‍ തുടരുകയാണ്. ജിതിന്‍ എത്തിയ ഡി യോ സ്‌കൂട്ടറില്‍ അന്ന് രാത്രി ത ന്നെ ഒരു വനിത തട്ടുകടയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഒരേ വാഹനമാണെന്ന് ശാസ്ത്രീയമായി പരിശോധിച്ചിട്ടുമുണ്ട്.
യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. ജൂലൈ 30നാണ് എകെജി സെന്ററിനു നേ രെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ ആള്‍ പടക്കമെറി യുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യ ങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. സംഭവം നടന്നത് ഒന്നര മാസത്തിനു ശേഷമാണ് കേസില്‍ ഒരാളെ കസ്റ്റ ഡിയിലെടുക്കുന്നത്. ഇതി നു മുമ്പ് എകെജി സെന്ററിനിന് നേരെ കല്ലെറിയുമെന്ന് സാമൂഹിക മാധ്യമ ത്തില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് പിടികൂടിയിരുന്നുവെങ്കിലും പ്രതിയല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു.