എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് വേദനയുണ്ടാക്കിയ സംഭവമാണെന്നും ചര്‍ച്ച യ്ക്ക് തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം : എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയത്തി ന് അനുമതി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് വേദനയുണ്ടാക്കിയ സംഭവമാണെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെ ന്നും മുഖ്യമന്ത്രി പറഞ്ഞു. സഭ നിര്‍ത്തിവെച്ച് രണ്ട് മണിക്കൂര്‍ നേരമാണ് വിഷയം ചര്‍ച്ച ചെയ്യുക. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെയാണ് ചര്‍ച്ച.
എകെജി സെന്റര്‍ ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടി യന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ബോംബേറ് രാഷ്ട്രീയ നാടകമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണം എന്നാണ് നോട്ടീസി ല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് നടപടിയെടുക്കാത്ത കാര്യം ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.












