പോലീസ് കാവലുള്ള പാര്‍ട്ടി ആസ്ഥാനത്തേക്ക് സ്ഫോടക വസ്തു എറിഞ്ഞത് ദുരൂഹത ഉണര്‍ത്തുന്നതായി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം : സിപിഎം ആസ്ഥാന മന്ദിരത്തിനു നേരേ നടന്ന ആക്രമണം കോണ്‍ഗ്രസ് ശൈലിയല്ലെന്നും ഇതിന് പോലീസ് മറുപടി പറയണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.
പോലീസ് കാവലുള്ള പാര്‍ട്ടി ആസ്ഥാനത്ത് ആക്രമണം നടക്കുകയെങ്ങനെയെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. ഇതിനു പിന്നിലെ ദുരൂഹത നീക്കണം. പോലീസാണ് മറുപടി പറയേണ്ടത്.
വയനാട്ടിലെ ഓഫീസ് ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി വരുന്നതിനു മുമ്പ് ശ്രദ്ധതിരിക്കാനുള്ള നടപടിയാണിതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് ആരോപിച്ചു.
വയന്നാട്ടിലെ ആക്രമണത്തിന് ബദലായി സിപിഎം തന്നെ സംഘടിപ്പിച്ച നാടകമാണിതെന്നും ബെന്നി ബെഹനാന് പറഞ്ഞു.
അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചുമതല.
സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ആസ്ഥാന മന്ദിരമായ ഇന്ദിരാഭവന്റെ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.