ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടെന്‍ ഡര്‍ നല്‍കിയത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫ് നേതൃ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം സര്‍ ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രംഗത്തെത്തിയത്.
തിരുവനന്തപുരം: എ ഐ ക്യാമറ സ്ഥാപിച്ച പദ്ധതി രണ്ടാം ലാവ്‌ലിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടെന്‍ ഡര്‍ നല്‍കിയത് വ്യവസ്ഥകള്‍ക്ക് വിരുദ്ധ മായാണെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫ് നേതൃ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്ക വെയാണ് അദ്ദേഹം സര്‍ ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രംഗത്തെത്തിയത്.
പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എല്ലാ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പറഞ്ഞ അദ്ദേഹം പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോട് ഏഴ് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. കരാറിന് എതിരെ യുഡിഎഫ് ഉന്നയിച്ച ഏഴ് ചോദ്യങ്ങള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമാക്കണമെന്നാണ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
- പ്രതിപക്ഷം ഉന്നയിച്ച ഏഴ് ചോദ്യങ്ങള്‍
- സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള കമ്പനിക്കോ വെണ്ടര്‍ക്കോ മാത്രമേ ടെന്‍ഡര്‍ നല്‍കാന്‍ സാധിക്കുകയുള്ളു എന്ന് കെല്‍ട്രോണ്‍ ടെന്‍ഡര്‍ ഡോ ക്യുമെന്റ് നിഷ്‌കര്‍ഷിക്കുന്നു. എ ന്നാല്‍ എഐ കാമറ സംബന്ധിച്ചു യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത എസ് ആര്‍ ഐ ടി എന്ന സ്ഥാപനത്തിന് ടെന്‍ഡര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കാരാര്‍ നല്‍കിയത് എന്തുകൊണ്ട്?
- കെല്‍ട്രോണ്‍ ടെന്‍ഡര്‍ ഡോക്യുമെന്റ് പ്രകാരം ഡേറ്റ സുരക്ഷ, ഡേറ്റ മാനേജ്‌മെന്റ് തുടങ്ങിയ സുപ്ര ധാനമായ പ്രവൃത്തികള്‍ ഉപകരാറായി നല്‍കാന്‍ പാടില്ല. ഈ വ്യവ സ്ഥകള്‍ക്ക് വിപരീതമായി എസ്. ആര്‍.ഐ.ടി. ഉപകരാര്‍ നല്‍കിയത് എന്തുകൊണ്ട്?
- ഹൈവേകളും, പാലങ്ങളും അടക്കം പണിയുന്ന എ.ഐ. ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത അശോക ബില്‍ഡ്‌കോണ്‍ ലിമിറ്റഡ് എന്ന എസ്.ആര്‍.ഐ. ടി.എലിന്റെ കരാര്‍ ജോലികള്‍ നിര്‍വഹിക്കുന്ന സ്ഥാപനത്തിന് എസ്.ആര്‍.ഐ. ടി.എലിനു കരാര്‍ ലഭിക്കാന്‍ സാഹചര്യമൊരുക്കിയതിന്റെ കാരണം വിശദമാക്കാമോ?
- സ്വന്തമായി കരാര്‍ നിര്‍വ്വഹിക്കാന്‍ സാമ്പത്തികമായി സാധിക്കാത്ത എസ്.ആര്‍.ഐ. ടി. എന്ന സ്ഥാ പനം കരാര്‍ ലഭിച്ച ഉടന്‍ തന്നെ സാമ്പത്തികമായി സഹായം ലഭ്യമാ ക്കാന്‍ ആദ്യം അല്‍ഹിന്ദ് എന്ന സ്ഥാപനവുമായും ശേഷം ലൈറ്റ്മാസ്റ്റര്‍, പ്രസാഡിയോ എനീ സ്ഥാപനങ്ങളുമായും കരാര്‍ വ്യവസ്ഥ കള്‍ക്ക് വിപരീതമായി ഉപകരാറുകള്‍ ഉണ്ടാക്കാന്‍ അനുമതി നല്‍കിയത് എന്തിനാണ്? ഏപ്രില്‍ 12 ലെ മന്ത്രിസഭ യോഗത്തില്‍ ഗതാഗത മന്ത്രി സേഫ് കേരള പദ്ധതിക്കുള്ള സമഗ്ര ഭരണാനുമതിക്ക് അനുമതി തേടി സമര്‍പ്പിച്ച രേഖകളില്‍ നിന്നും കരാര്‍ നേടിയ കമ്പനിയുടെ വിവരങ്ങള്‍ മറച്ചു വെച്ചതു എന്തുകൊണ്ടാണ്?
- കെല്‍ട്രോണ്‍ നല്‍കിയ കരാറിലെ എല്ലാ ജോലികളും എസ് ആര്‍ ഐ ടി ഉപകരാരാറായി മറ്റു സ്ഥാപ നങ്ങളെ ഏല്പിച്ചുകൊണ്ടു എസ് ആര്‍ ഐ ടിക്ക് മൊത്തം തുകയുടെ 6%, അതായതു ഒമ്പത് കോടി സ ര്‍വീസ് ഫീസിനത്തില്‍(കമ്മീഷന്‍) നല്‍കാനുള്ള വ്യവസ്ഥ ടെന്‍ഡര്‍ വ്യവസ്ഥകള്‍ക്ക് വിപരീതമല്ലേ? ഈ നിയമലംഘനം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണ്?
- സാങ്കേതികമായി പ്രാവീണ്യം ഇല്ലാത്തതിനാല്‍ കരാര്‍ നേടിയെടുക്കുന്ന ഘട്ടത്തില്‍ എസ്.ആര്‍.ഐ. ടി. ടെക്‌നോപാര്‍ക്കിലെയും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെയും രണ്ട് കമ്പനികളുടെ അണ്ടര്‍ടേക്കിങ് കെല്‍ട്രോണിന് നല്‍കിയിരുന്നോ?
- കെല്‍ട്രോണ്‍ ടെന്‍ഡര്‍ ഡോക്യുമെന്റ് പ്രകാരം കണ്‍ട്രോള്‍ റൂം അടക്കമുള്ള ജോലികള്‍ക്കാണ് എസ് ആര്‍ എല്‍ ടിക്ക് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത് എന്നിരിക്കെ മെയിന്റനന്‍സിനായി 66 കോടി രൂപ അധികമായി കണക്കാക്കിയത് എന്തിനാണ്?