കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ അറുപത് വര്‍ഷത്തെ ചരിത്രത്തിലാദ്യമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വനിത. വീക്ഷണം തൃശൂര്‍ ബ്യൂറോചീഫ് എം വി വിനീതയാണ് സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തിയ ആദ്യത്തെ വനിത
തിരുവനന്തപുരം: കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ അറുപത് വര്‍ഷത്തെ ചരിത്ര ത്തിലാദ്യമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വനിത. വീക്ഷണം തൃശൂര്‍ ബ്യൂറോ ചീഫ് എം വി വിനീതയാണ് സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തിയ ആദ്യത്തെ വനിത. 65 വര്‍ഷം പൂര്‍ത്തിയായ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രഥമ വനിതാ പ്രസിഡ ന്റാ ണ് വിനീത. തൃശൂര്‍ വീക്ഷണം റിപ്പോര്‍ട്ടറാണിവര്‍.
78 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാതൃഭൂമിയിലെ എം പി സൂര്യദാസിനെയാണ് വിനീത തോല്‍പ്പിച്ചത്. ആകെ പോള്‍ ചെയ്ത 3001ല്‍ 1515 വോട്ടുകള്‍ വിനീത നേടി. 48 വോട്ടുകള്‍ അസാധുവായി. ദേശാഭിമാനിയുടെ പിന്തുണയോടെ, മാതൃഭൂമിയിലെയും മനോരമയിലെയും പ്രതിനിധികള്‍ സംയു ക്തമായി പിന്തുണച്ച സ്ഥാനാര്‍ത്ഥിയായിരുന്നു എം പി സൂര്യദാസ്. എന്നാല്‍, 78 വോട്ടിന്റെ ഭൂരിപക്ഷത്തി ന് വിനീത ജയിച്ചു.