ത്രിദിന കണ്‍വന്‍ഷന്‍ ഉദ്ഘാടന സമ്മേളനത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാ ല്‍ ഹരികുമാറിനെ പൊന്നാടയണിയിച്ചു. കടകംപിള്ളി സുരേന്ദ്രന്‍ എം.എല്‍.എ അ ദ്ധ്യക്ഷത വഹിച്ചു. ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാ മി,ശാരദാനന്ദസ്വാമി തുടങ്ങിയവര്‍ പ്രസംഗിച്ചു

ചെമ്പഴന്തി: ‘അക്ഷരജാലകം’ എന്ന സാഹിത്യ പംക്തി എഴുപ ത്തിയഞ്ച് വര്‍ഷം പിന്നിട്ട എം.കെ. ഹരികു മാറിനെ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം ആദരിച്ചു.ത്രിദിന കണ്‍വന്‍ഷന്‍ ഉ ദ്ഘാടന സമ്മേളന ത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഹരികുമാറിനെ പൊന്നാടയണിയിച്ചു.കടകംപിള്ളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വ ഹിച്ചു. ശിവഗിരി ധര്‍മ്മസംഘം ട്ര സ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ശാരദാനന്ദസ്വാമി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി മറ്റൊരു സാഹിത്യപം ക്തി ഇന്ന് മലയാളത്തില്‍ നിലവിലില്ലെന്ന് ശുഭാംഗാനന്ദ സ്വാമി പറഞ്ഞു. ‘മെട്രോവാര്‍ത്ത’യില്‍ തിങ്കളാഴ്ച തോറും പ്രസിദ്ധീകരി ക്കുന്ന അക്ഷരജാല കം വായനക്കാരുടെ വലിയൊരു കൂട്ടത്തെ സൃഷ്ടിച്ചി രിക്കയാ ണ്. സാഹിത്യം, സമൂ ഹം, തത്ത്വചിന്ത,ചരിത്രം ,സൗന്ദര്യശാസ്ത്രം ,ആത്മീയത, കല, സിനിമ തുടങ്ങി മിക്ക വാറും എല്ലാ വ്യവഹാ ര മേഖലകളെയും ആഴ ത്തില്‍ വിലയിരുത്തുന്ന ജനപ്രിയ പംക്തിയാണത്. അ തോടൊപ്പം ഒരു നിയോഗ മെന്ന നിലയില്‍ തെറ്റാ യ പ്രവണതകളെ വിമര്‍ശിക്കാനും തയ്യാറാവുന്നു.
എല്ലാ നവപ്രവണതകളെയും ഉള്‍ക്കൊണ്ടും നവീനമായി ചിന്തിച്ചുമാണ് ഹരികുമാര്‍ ഈ പംക്തിയെ കഴി ഞ്ഞ കാല്‍ നൂറ്റാണ്ടായി നിലനിര്‍ത്തിയിരിക്കുന്നത്. ആളുകള്‍ ആ വേശപൂര്‍വം വായിക്കുന്ന ഇത്തരമൊ രു പംക്തീകാരനെ സമൂഹം ആദരിക്കേണ്ടതാണ്. എം.കെ ഹരികുമാര്‍ ശ്രീനാരായണ ഗുരുവിനെക്കുറി ച്ചെഴുതിയ ‘ശ്രീനാരായണായ ‘ ഒരു ദാര്‍ശനിക നോവല്‍ എന്ന നിലയില്‍ മലയാളത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കു കയാണ്.ഗുരുവിനെക്കുറിച്ചെഴുതപ്പെട്ട കൃതികളില്‍ സവിശേഷ ശ്രദ്ധ പതിയേണ്ട നോവലാണിത്. കല യും ദര്‍ശനവും ഗുരുവും ഒത്തുചേരുന്ന അപൂര്‍വ്വ ലാവണ്യമാണ് ഇവിടെ കാണുന്നത് – ശുഭാംഗാനന്ദ സ്വാമി പറഞ്ഞു.