കോഴിക്കോട് കിനാലൂരിലെ ഉഷാ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സിലെ അസി.കോച്ച് തൂങ്ങി മരിച്ച നിലയില്‍.തമിഴ്നാട് സ്വദേശിനി ജയന്തി(27)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
കോഴിക്കോട് : കോഴിക്കോട് കിനാലൂരിലെ ഉഷാ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സിലെ അസി.കോച്ച് തൂങ്ങി മരിച്ച നിലയില്‍.തമിഴ്നാട് സ്വദേശിനി ജയന്തി(27)യെയാണ് ഹോ സ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നി ലയില്‍ കണ്ടെത്തിയത്.
ഒന്നര വര്‍ഷം മുന്‍പാണ് ഇവര്‍ പരിശീലകയായി എത്തുന്നത്. കംപ്യൂട്ടര്‍ സയന്‍സിലും കായിക വി ദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദവും യോഗയില്‍ ഡിപ്ലോമയും പൂര്‍ത്തിയാക്കിയ ജയന്തി ബംഗ്‌ളരുവില്‍ എന്‍ഐഎസ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഉഷാ സ്‌ക്കൂളില്‍ അസിസ്റ്റന്റ് കോച്ചായി ചുമതലയെടുത്തത്.
2016 ല്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്ത് ഹെപ്റ്റാത്തലണില്‍ ജയന്തി കുറിച്ച റിക്കാര്‍ഡ് ഇപ്പോഴും അവരുടെ പേരില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. പരേതനായ പളനിസ്വാമിയുടെ യും കവിതയുടെയും മകളാണ്.
ബാലുശേരി പൊലീസ് സ്ഥലത്തെത്തി. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതാ യും പൊലീസ് വ്യക്തമാക്കി. അതിനിടെ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിക ളും ജീവനക്കാരും മാനസിക സമ്മര്‍ദ്ദം നേരിടുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടക്കും. സഹകോച്ചുമാരുടെയും വിദ്യര്‍ത്ഥികളു ടെയും മൊഴി രേഖപ്പെടുത്തും.