കവിതകള്‍ ആലപിച്ചും ഗസലുകള്‍ പാടിയും എഴുത്തുകാരുടെ വേദിയുടെ ആദരം
കുവൈത്ത് സിറ്റി : പ്രമുഖ ഉറുദുകവിയും സാഹിത്യ വിമര്‍ശകനുമായ പ്രഫ ഗോപി ചന്ദ് നാരംഗിന്റെ വിയോഗത്തില്‍ കുവൈത്ത് റൈറ്റേഴ്‌സ് ഫോറം അനുശോചിച്ചു.
എഴുത്തുകാരി സബിത ബില്‍ഗ്രാമി മുഖ്യാതിഖി മോഹന്‍ സിംഗ് എന്നിവര്‍ ഗോപിചന്ദ് നാരംഗിനെ (9ഉ1) അനുസ്മരിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ അദ്ധ്യക്ഷനും ജാമിയ മിലിയഇസ്ലാമിയ യൂണിവേഴ്‌സിറ്റി എമിറേറ്റസുമായിരുന്ന നാരംഗിന്റെ അന്ത്യം ജൂണ്‍ 16 ന് യുഎസ്സില്‍ വെച്ചായിരുന്നു.
ഉറുദു ഭാഷയില്‍ ഉത്തരാധുനികയുടെ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത് ഗോപി ചന്ദായിരുന്നു. ഉറുദു ഭാഷയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം അദ്ദേഹത്തിന് പദ്മഭൂഷന്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. പാക്കിസ്ഥാന്റെ സിവിലിയന്‍ പുരസ്‌കാരമായ സിതാര ഇ ഇംതിയാസ് പുരസ്‌കാരവും അദ്ദേഹം നേടി.
കുവൈത്ത് റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് മൈമുന അലി ചൗഗ്‌ളി ജനറല്‍ സെക്രട്ടറി നസ്‌നീന്‍ അലി എന്നിവര്‍ സംസാരിച്ചു. പങ്കജ് പവന്‍, ഷക്കീല്‍ ജംഷ്ഡ്പുരി, സയിദ് നാസക്# കഡ്പാവി അമീറുദ്ദീന്‍ അമീര്‍, ഷബീ അഹമദ് എന്നിവര്‍ കവിതകള്‍ ചൊല്ലി. കല്‍പന ഷാ ഡോ രാധിക ഭരദ്വാജ്, ഡാനിഷ് ഷക്കീല്‍ എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.