എരുമേലിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ ജീവന ക്കാരാണ് പുല്ലുപാറയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടെ രക്ഷയ്‌ക്കെത്തിയത്. മല വെള്ള പ്പാച്ചിലില്‍ ഒഴുകിവന്ന രണ്ടുപേരെയാണ് രക്ഷപ്പെടുത്തിയത്.
കോട്ടയം: പുല്ലുപാറയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടെ രക്ഷകരായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. എരുമേലിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടി സി ബസിലെ ജീവനക്കാരാണ് പുല്ലു പാറയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടെ രക്ഷയ്‌ക്കെത്തിയത്. മലവെള്ളപ്പാച്ചിലില്‍ ഒഴുകിവന്ന രണ്ടു പേരെയാണ് രക്ഷപ്പെടുത്തിയത്. രാവിലെ പത്തുമണിയോടെ എരുമേലിയിലേക്ക് വരുന്നതിനി ടെയായി രുന്നു സംഭവമെന്ന് ബസ് ഡ്രൈവര്‍ കെ.ടി.തോമസ് പറഞ്ഞു.
എരുമേലിയിലേക്ക് വരുന്നതിനിടെ പുല്ലുപാറയില്‍ ഉരുള്‍പൊട്ടി കിടക്കുകയായിരുന്നു. ഇന്നലെ രാവിലെ യാണ് പുല്ലുപാറയില്‍ ഉരുള്‍പൊട്ടിയത്. ആ സമയത്ത് നിരവധി വാഹനങ്ങള്‍ക്കൊപ്പം കെഎസ്ആര്‍ടി സി ബസും റോഡിലുണ്ടായിരുന്നു. വെള്ളം ഒഴുകി ബസ്സിനടുത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതി നിടെ ഒരു കുട്ടിയും മറ്റൊരാ ളും ഒഴുകിവരുന്നത് കണ്ടക്ടര്‍ കണ്ടു. അദ്ദേഹം പെട്ടെന്ന് അവരെ ചാടി പ്പിടി ച്ച് വണ്ടിയില്‍ കയറ്റി. അതിനു ശേഷം കാറിനടിയില്‍ ഒരു സ്ത്രീയുടെ കാല്‍ ഉടക്കി കിടക്കുന്നത് കണ്ടു. കാ ര്‍ പൊക്കി അവരെ എഴുന്നല്‍പ്പിച്ച് അവരെയും ബസ്സില്‍ കയറ്റി.
അവിടെയുണ്ടായിരുന്ന വാഹനങ്ങളില്‍ ഏതാണ്ട് നൂറോളം ആളുകള്‍ ഉണ്ടായിരുന്നു. അവരെ യെല്ലാം രണ്ടു മണിവരെ സുരക്ഷിതമായ വാഹനത്തില്‍ കയറ്റി ഇരുത്തി. പി ന്നീട് ഇവരെ കാല്‍നടയായി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി.- കെഎസ്ആര്‍ടിസി ഡ്രൈവര്‍ പറഞ്ഞു.












