റഷ്യയ്ക്ക് മേല്‍ ലോകരാജ്യങ്ങള്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതോടെ റഷ്യന്‍ കറന്‍സിയായ റൂബിള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. നാല്‍പ്പതു ശതമാനത്തിലേറെയാണ് റൂബിളിന്റെ വില ഇടിഞ്ഞത്.
ടോക്കിയോ: റഷ്യയ്ക്ക് മേല്‍ ലോകരാജ്യങ്ങള്‍ സാമ്പത്തിക ഉപ രോധം ഏര്‍പ്പെടുത്തിയതോടെ റഷ്യന്‍ കറന്‍സിയായ റൂബിള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. നാല്‍പ്പതു ശതമാനത്തിലേറെയാണ് റൂബിളിന്റെ വില ഇടി ഞ്ഞത്.
റഷ്യയ്ക്കെതിരെ ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യയി ലെ പ്രമുഖ ബാങ്കുകളെ രാജ്യാന്തര സാമ്പത്തിക വിനിമയ സംവിധാനമായ സ്വഫ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റൂബിളിന്റെ മൂല്യത്തില്‍ ഗണ്യമായ ഇടിവ് സംഭവിച്ചത്. കഴി ഞ്ഞയാഴ്ച റഷ്യ യൂക്രൈനെ ആക്രമിച്ചതിനു പിന്നാലെ ഓഹരി വിപണികള്‍ തകര്‍ച്ചയെ നേരിട്ടിരുന്നു. എന്നാല്‍ ഒട്ടുമിക്ക സൂചികകളും പിറ്റേന്നു തന്നെ തിരിച്ചുകയറി. എന്നാല്‍ ആക്രമണം കനത്തോടെ വി വിധ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത് വിപണിയെ സമ്മര്‍ദത്തിലാക്കി.
വെള്ളിയാഴ്ച ഡോളറിന് 84 റൂബിള്‍ എന്ന നിലയില്‍ നിന്ന് റഷ്യന്‍ കറന്‍സി തകര്‍ന്നടിഞ്ഞു. 105 റൂബി ളാണ് ഡോളറിനെതിരായ ഇന്നത്തെ മൂല്യം. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്. റഷ്യന്‍ ഓഹരി സൂചികകളും തകര്‍ച്ചയെ നേരിടുകയാണ്.
അതേസമയം യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധത്തിന് തിരിച്ചടിയുമായി റഷ്യയും രംഗ ത്തെത്തി.വിദേശ കമ്പനികളുടെ റഷ്യയിലെ ഓഹരി ഇടപാടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി.












