ഗണ്മാന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്. ജലീലിന്റെ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 14 ദിവസമായി മന്ത്രിയും ഗണ്‍മാനും ഡ്രൈവറും ക്വാറന്റൈനിലായിരുന്നു.
ഇതേതുടര്‍ന്ന് ഇന്ന് മൂന്ന് പേരും കോവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഗണ്മാന് കോവിസ് സ്ഥിരീകരിച്ചത്. മന്ത്രിയുടെയും ഡ്രൈവറുടെയും ഫലം നെഗറ്റീവാണ്. മന്ത്രിക്കൊപ്പം കരിപ്പൂര്‍ വിമാനത്താവള ദുരന്ത സ്ഥലം സന്ദര്‍ശിച്ച ഗണ്‍മാനാണ് കോവിഡ് സ്ഥിരീകരിച്ചത്.
കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ മലപ്പുറം ജില്ലാ കളക്ടര്‍, സബ് കളക്ടര്‍, എസ്പി തുടങ്ങിയവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ജലീല്‍ ഉള്‍പ്പെടെ ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു.
അതേസമയം, ജലീലിനെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ നാണ്യ വിനിമയ ചട്ടലംഘനം നടത്തിയതിനാണ് അന്വേഷണം. ധനകാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുക.











