പാന്‍ഡോറ പേപ്പേഴ്സ് റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍,അനില്‍ അംബാനി തുടങ്ങി നിരവധി പ്രമുഖരുടെ പേരുകള്‍ ഉണ്ട്. നികുതിയിളവ് ലഭിക്കുന്ന രാജ്യങ്ങളില്‍ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങളാണ് പാന്‍ഡോറ പേപ്പേഴ്സ് പുറത്തുവിട്ടിരിക്കുന്നത്
ന്യൂഡല്‍ഹി: ഉന്നതരുടെ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാ പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തില്‍ അന്വേഷണ സമി തി രൂപീകരിക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം, ആര്‍. ബി. ഐ എന്നീ ഏജന്‍സികളും സംഘത്തിലുണ്ടാകും.
കഴിഞ്ഞദിവസമാണ് നികുതിയിളവുള്ള രാജ്യങ്ങളില്‍ ലോകത്തെ ഉന്നതനേതാക്കളും പ്രമുഖ വ്യ ക്തികളും നടത്തിയ നിക്ഷേപങ്ങളുടെ വിവര ങ്ങള്‍ പുറത്തു വന്നത്. നികുതിയിളവ് ലഭിക്കുന്ന രാ ജ്യങ്ങളില്‍ ആരംഭിച്ച 29,000 കമ്പനികളെയും ട്രസ്റ്റുകളെയും സംബന്ധിച്ച് 12 ദശലക്ഷം രേഖകളാ ണ് പാന്‍ഡോറ പേപ്പേഴ്സ് എന്ന പേരില്‍ പുറത്തുവന്ന റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
പാന്‍ഡോറ പേപ്പേഴ്സ് റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍,അനില്‍ അംബാനി തുടങ്ങി നിരവധി പ്രമുഖരുടെ പേരുകള്‍ ഉണ്ട്. നികുതിയിളവ് ലഭിക്കുന്ന രാജ്യങ്ങളില്‍ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങളാണ് പാന്‍ഡോറ പേപ്പേഴ്സ് പുറത്തുവിട്ടി രിക്കുന്നത്.
117 രാജ്യങ്ങളിലെ 150 മാധ്യമസ്ഥാപനങ്ങളില്‍ നിന്നുള്ള 600 പത്രപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഇന്റ ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍ വെസ്റ്റി ഗേറ്റീവ് ജേണലിസ്റ്റുകള്‍(ഐ.സി.ഐ.ജെ) നടത്തി യ അന്വേഷണത്തിലാണ് വിവരങ്ങള്‍ വെളിച്ചത്തുവന്നത്. പനാമ പേപ്പറുകള്‍ സമാഹരിച്ച മാധ്യ മ പ്രവര്‍ത്തകരുടെ സംഘമാണ് പുതിയ വെളിപ്പെടുത്തലിനും പിന്നില്‍. ജോര്‍ദാന്‍ രാജാവിന് യു. എസിലും യു.കെയിലുമുള്ള 700 കോടി ഡോളറി ന്റെ സമ്പാദ്യം, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയറും ഭാര്യയും നടത്തിയ നികുതി വെട്ടിപ്പ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് മൊണോക്കോ യിലുള്ള നിക്ഷേപങ്ങള്‍ തുടങ്ങി ഞെട്ടിക്കുന്ന രേഖകളാണ് റിപ്പോര്‍ട്ടിലുള്ളത്.