രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി വിഡിയോ ചിത്രീകരിച്ച സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം. അറസ്റ്റിലായ രണ്ട് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയേക്കും.
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഉദയ്പൂരില്‍ നുപൂര്‍ ശര്‍മയെ അനുകൂലിച്ച തയ്യ ല്‍ക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി വിഡിയോ ചിത്രീകരിച്ച സംഭവ ത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐഎ) അന്വേഷിക്കും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം. അറസ്റ്റിലായ ര ണ്ട് പ്രതികള്‍ക്കെതിരെ യുഎ പിഎ ചുമത്തിയേക്കും. കൊലപാതകത്തിന്റെ രാജ്യാന്തര ബന്ധം, സംഘടനകളുമായുള്ള ബന്ധം എന്നിവയും വിശദമായ അന്വേഷണത്തിനു വിധേയമാ ക്കും.
നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് ഫേയ്സ്ബു്ക്ക് പോസ്റ്റിട്ടതിനാണ് തയ്യല്‍കാരനായ കനയ്യലാല്‍ കൊല ചെയ്യ പ്പെട്ടത്. കടയിലെത്തി കൊലപ്പെടുത്തിയശേഷം പ്രതികള്‍ വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുക യായിരുന്നു.
കൊലപാതകം നടത്തിയ രണ്ട് പേരെ രാജസ്ഥാന്‍ പൊലീസ് ഇന്നലെ രാജസമന്തയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കും. അതേസമ യം, കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന ത്ത് കനത്ത ജാഗ്രത തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധനവും ഒരു മാസത്തേക്ക് നിരോധനാജ്ഞയും ഏര്‍പ്പെടുത്തി.
ഉദയ്പൂരിലും പരിസരത്തും സര്‍ക്കാര്‍ 600 സൈനികരെ അധികമായി വിന്യസിച്ചു.നഗരത്തിന്റെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. കൊലപാതകം ഉദയ്പൂരിന് പു റമെ സംസ്ഥാനത്തുടനീളം സം ഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.മുഖ്യമന്ത്രി അശോക് ഗെലോട്ടും കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും സമാധാ നത്തിനായി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
‘ഈ സംഭവത്തിന്റെ വീഡിയോ ഷെയര്‍ ചെയ്ത് സമാധാന അന്തരീക്ഷം നശിപ്പിക്കരുതെന്ന് എല്ലാവ രോടും അഭ്യര്‍ത്ഥിക്കുന്നു. വീഡിയോ ഷെയര്‍ ചെയ്യുന്നതിലൂടെ സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തു കയെന്ന കുറ്റവാളിയുടെ ലക്ഷ്യം വിജയിപ്പിക്കും.’- മുഖ്യമന്ത്രി ഗെലോട്ട് പറഞ്ഞു. വീഡിയോ ഷെയര്‍ ചെയ്യരുതെന്ന് പൊലീസും അഭ്യര്‍ത്ഥി ച്ചു.