സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എസ് ജി പി ജി ഐ എം എസ്) കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയനായിരുന്നു
കാണ്‍പുര്‍: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ കല്യാണ്‍ സിങ് അന്തരിച്ചു. 89 വയസ്സായിരുന്നു. സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എസ് ജിപിജിഐഎംഎസ്) കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയനായിരുന്നു.
കഴിഞ്ഞ മാസമാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കല്യാണ്‍ സിങിനെ ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചത്. ജൂലൈ നാലിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കല്യാണ്‍ സിങിന്റെ ആരോഗ്യനില മെ ച്ചപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും വഷളാകുകയായിരുന്നു. രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കൂടിയായിരുന്നു. കല്യാണ്‍ സിങ് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശി ച്ചിരുന്നു.
രണ്ട് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിട്ടുള്ള കല്യാണ്‍ സിങ് 2004 മുതല്‍ 2019 വരെ രാജ സ്ഥാ ന്‍ ഗവര്‍ണറായിരുന്നു. രണ്ട് തവണ ലോക്‌സഭാ എംപി ആയി. ഉത്തര്‍പ്രദേശില്‍ ആദ്യമായി ബിജെ പിയെ അധികാരത്തിലെത്തിച്ച നേതാവാണ്. 1991ലാണ് അദ്ദേഹം ആദ്യമായി അധികാരത്തി ലെ ത്തിയത്. 1992ല്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കുമ്പോള്‍ കല്യാണ്‍ സിങ് ആയിരുന്നു മുഖ്യമന്ത്രി. തുടര്‍ ന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. 1997ല്‍ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി.
കല്യാണ്‍ സിങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. പിന്നാക്കക്കാര്‍ക്കായി ശബ്ദമുയര്‍ത്തിയ നേതാവായിരുന്നു അദ്ദേഹമെന്ന് മോദി അനുസ്മരിച്ചു.