ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി 68പേര്‍ മരിച്ചു. ഉത്തര്‍പ്രദേ ശിലാണ് ഏറ്റവുംകൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായ റാഴ്ചയുണ്ടായ ദുരന്ത ത്തില്‍ 41പേര്‍ മരിച്ചു. രാജസ്ഥാനില്‍ 20പേരും മധ്യപ്രദേശില്‍ ഏഴുപേരും മരിച്ചു
ന്യൂഡല്‍ഹി : കനത്ത മഴക്കിടെയുണ്ടായ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ മധ്യപ്രദേശ് എന്നിവിടങ്ങളി ലായി ഇടിമിന്നലേറ്റ് 68 മരണം. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20, മധ്യപ്രദേശില്‍ ഏഴ് പേരുമാണ് മരിച്ചത്. യുപിയില്‍ പ്രയാഗ് രാജില്‍ 14, കാപൂര്‍ ദേഹതില്‍ ഒമ്പത്, കൗഷാമ്പിയില്‍ നാല് മരണങ്ങളാണുണ്ടാ യത്. ഇതിന് പുറമെ ഗൊസിപൂര്‍, ഫിറോസാബാദ്, ബല്ലിയ ജില്ലകളില്‍ മൂന്ന് മുങ്ങി മരണങ്ങളും ഉണ്ടായി.
രാജസ്ഥാനില്‍ ലെജയ്പൂരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച്ടവറില്‍ വച്ച് സെല്‍ഫി എടുക്കുന്ന തി നിടെയാണ് ഇടിമിന്നലേറ്റ് 11 പേര്‍ മരിച്ചത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. അമേര്‍ കൊട്ടാരത്തിലെ വാ ച്ച് ടവറില്‍ മിന്നലേല്‍ക്കുമ്പോള്‍ 27 പേരുണ്ടായിരുന്നു. ഏതാനും പേര്‍ മിന്നലേറ്റ് മരണപ്പെടുമ്പോള്‍ മറ്റ് ചിലര്‍ ഭയന്ന് വാച്ച് ടവറില്‍ നിന്ന് ചാടിയുണ്ടായ അപകടത്തിലാണ് മരിച്ചത്.
ജയ്പൂരിന് പുറമെ ജാല്‍വാര്‍, ധോല്‍പൂര്‍ ജില്ലകളിലാണ് ഇന്നലെ വൈകിട്ട് കനത്ത ഇടിമിന്നലു ണ്ടാ യത്. മറ്റ് ഭാഗങ്ങളിലുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഏറെയും കുട്ടികളാണ്. മധ്യപ്രദേശില്‍ വി വിധയിടങ്ങളിലായാണ് ഏഴ് പേര്‍ മരിച്ചത്
രാജസ്ഥാനില്‍ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ്. തിങ്കളാഴ്ച അടക്കം സംസ്ഥാനത്തെമ്പാ ടും വ്യാപകമായി കനത്ത മഴ തുടരുമെന്നാ ണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറി യിപ്പ് നല്‍കി.