ഉത്തരാഖണ്ഡില്‍ ഹിമപാതത്തെ തുടര്‍ന്ന് 29 പര്‍വതാരോഹകര്‍ കുടുങ്ങി. ദ്രൗപദി ദണ്ഡ പര്‍വതത്തിലാണ് സംഭവം. എട്ടുപേരെ രക്ഷപ്പെടുത്തി. മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹിമപാതത്തെ തുടര്‍ന്ന് 29 പര്‍വതാരോഹകര്‍ കുടുങ്ങി. ദ്രൗപദി ദണ്ഡ പര്‍വതത്തിലാണ് സംഭവം. എട്ടുപേരെ രക്ഷപ്പെടുത്തി. മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തെ ത്തിക്കാനുള്ള ശ്രമം തുടരുകയാണ്.ഉത്തരകാശിയിലെ നെഹ്റു മൗണ്ടനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ളവരാണ് അപകടത്തില്‍പെട്ടത്.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നി വയുടെ ടീമുകള്‍ രക്ഷാപ്ര വര്‍ത്തനം നടത്തിവരികയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് രക്ഷാ പ്രവര്‍ത്തനത്തിനും ദുരന്ത പ്രതിരോധ പ്രവര്‍ത്തനത്തിനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയോട് രക്ഷാപ്രവര്‍ ത്തനത്തില്‍ ഭാഗമാകാന്‍ നിര്‍ദ്ദേശിച്ചതായും പിന്നീട് രാജ്നാഥ് സിങ് ട്വിറ്ററില്‍ അറിയിച്ചു. കുടു ങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.