ഒക്ടോബര്‍ 18 നാണ് 17000 അടി ഉയരത്തിലുള്ള ഹര്‍സില്‍-ചിത് കുല്‍ ട്രെക്കിങ്ങിന് പോയ വി നോദ സഞ്ചാരികളെ കാണാതായത്. കനത്ത മഞ്ഞ് വീഴ്ചയേയും പ്രതികൂല കാലവസ്ഥയേയും തുടര്‍ന്ന് വിനോദ സഞ്ചാരികളും പോര്‍ട്ടര്‍മാരും ഗൈഡുകളും ഉള്‍പ്പെടെ 17 ട്രെക്കര്‍മാര്‍ അവി ടെ കുടുങ്ങുകയായിരുന്നു
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ലഖാംഗ ചുരത്തിലുണ്ടായ കനത്ത മഞ്ഞ് വീഴ്ചയില്‍ 11 പേര്‍ മരിച്ചു. ഒക്ടോബര്‍ 18 നാണ് 17000 അടി ഉയരത്തിലുള്ള ഹര്‍സില്‍-ചിത് കുല്‍ ട്രെക്കിങ്ങിന് പോയ വിനോദ സഞ്ചാരികളെ കാണാതായത്. കനത്ത മഞ്ഞ് വീഴ്ചയേയും പ്രതികൂല കാലവസ്ഥയേയും തുടര്‍ന്ന് വിനോദ സഞ്ചാരികളും പോര്‍ട്ടര്‍മാരും ഗൈഡുകളും ഉള്‍പ്പെടെ 17 ട്രെക്കര്‍മാര്‍ അവിടെ കുടുങ്ങു കയായിരുന്നു.
ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയെ ഉത്തരാഖണ്ഡിലെ ഹര്‍സിലുമായി ബന്ധിപ്പിക്കുന്ന സ്ഥലമാണ് ലാംഖാഗ പാസ്. ഇതിനടുത്തു നിന്നാണ് 11 മൃതദേഹങ്ങളും കണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാനത്തെ വിനോദ ഹില്‍ സ്റ്റേഷനായ ഹര്‍സിലിലേക്ക് 2 ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് ഒക്ടോബര്‍ 20ന് ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) നേതൃത്വ ത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ അനുവദനീയമായ 19,500 അടി ഉയരത്തില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തി. തെട്ടടുത്ത ദിവസം 2 സ്ഥലങ്ങളില്‍ കുടുങ്ങിയവരെ കണ്ടെത്തി. ഇവിടെ നിന്നും നാല് മൃതദേഹ ങ്ങള്‍ കണ്ടെടുത്തു. ഒക്ടോബര്‍ 22ന് അഞ്ച് പേരുടെ മൃതദേഹവും കണ്ടെത്തിയത്. സംഭവസ്ഥ ലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം കനത്ത മഞ്ഞ്വീഴ്ച രക്ഷാപ്രവര്‍ത്തനത്തിന് ഏറെ തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.











