നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മോചന ഉത്തരവ് ജയിലില്‍ എത്തിയ്ക്കാന്‍ വൈകിയതാണ് കാര ണം ആര്യന്‍ ഇന്നും ആര്‍തര്‍ റോഡ് ജയിലില്‍ തുടരും.നാളെ രാവിലെ ആറ് മണിക്ക് മാത്രമെ ഇനി ജാമ്യ ഉത്തരവ് ജയില്‍ അധികൃതര്‍ സ്വീകരിക്കുകയുള്ളൂ
മുംബൈ: ലഹരി മരുന്ന് കേസില്‍ ജാമ്യം ലഭിച്ച ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനാ കില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള മോചന ഉത്തരവ് ജയിലില്‍ എത്തിയ്ക്കാന്‍ വൈകിയതാണ് കാരണം. ഇതോടെ ആര്യന്‍ ഇന്നും ആര്‍തര്‍ റോഡ് ജയിലില്‍ തുടരും. ഇന്നലെയാണ് ആര്യന്‍ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്.
നാളെ രാവിലെ ആറ് മണിക്ക് മാത്രമെ ഇനി ജാമ്യ ഉത്തരവ് ജയില്‍ അധികൃതര്‍ സ്വീകരിക്കുകയുള്ളൂ. രാ വിലെ എട്ട് മണിയോടെ ആര്യന്‍ പുറത്തിറങ്ങുമെന്നാണ് സൂചന. ആര്യന്റെ മോചന ഉത്തരവിനായി 5.35 വരെ കാത്തിരുന്നതായി ജയില്‍ സൂപ്രണ്ട് നിതിന്‍ വയ്ചല്‍ പറഞ്ഞു. ആര്‍ക്കും പ്രത്യേക പരിഗണന ത ങ്ങള്‍ നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ശന ഉപാധികളോടെയാണ് ആര്യന് ജാമ്യം അനുവദിച്ചത്. പതിനാലോളം ജാമ്യ വ്യവസ്ഥകളാണ് ഉത്ത രവിലുള്ളത്. ജസ്റ്റിസ് നിതിന്‍ ഡബ്ല്യൂ സാംബ്രെയാണ് ആര്യന്‍ ഉള്‍പ്പെടെ മറ്റ് രണ്ട് പേര്‍ക്കും ജാമ്യം നല്‍ കിയത്. നേരത്തെ രണ്ട് തവണ വിചാരണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. നടി ജൂഹി ചൗളയാണ് ആ ര്യന്‍ ഖാന് വേണ്ടി ആള്‍ ജാമ്യം നിന്നത്.