യുക്രൈനില്‍ തങ്ങുന്ന ഇന്ത്യക്കാര്‍ അടിയന്തരമായി തിരിച്ചുവരണമെന്ന് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. യുക്രൈനിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ യാത്ര ചെയ്യരുത്. യു ക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് നിര്‍ദേശം
ന്യൂഡല്‍ഹി : യുക്രൈനില്‍ തങ്ങുന്ന ഇന്ത്യക്കാര്‍ അടിയന്തരമായി തിരിച്ചുവരണമെന്ന് നിര്‍ദേശം നല്‍ കി കേന്ദ്ര സര്‍ക്കാര്‍. യുക്രൈനിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ യാത്ര ചെയ്യരുത്. യുക്രൈനില്‍ റഷ്യ ആക്ര മണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
യുക്രൈനിലേക്കുള്ള യാത്ര ഇന്ത്യക്കാര്‍ നിര്‍ത്തിവെക്കണം. വിദ്യാര്‍ഥികള്‍ അടക്കം യുക്രൈനില്‍ ഇപ്പോ ഴുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ തന്നെ രാജ്യം വിടണമെന്നും കീവിലെ ഇന്ത്യന്‍ എംബസിയിറക്കിയ മുന്ന റിയിപ്പില്‍ വ്യക്തമാക്കി. യുക്രൈനിലെ നാല് സ്ഥലങ്ങളില്‍ പട്ടാള നിയമം നടപ്പിലാക്കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംബസി നിര്‍ദേശം വന്നത്.
വിദ്യാര്‍ഥികള്‍ അടക്കമുള്ള യുക്രൈനില്‍ തങ്ങുന്ന എല്ലാ ഇന്ത്യക്കാരും എത്രയും വേഗം അവിടം വിട ണ മെന്ന് ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു. നാല് യുക്രൈന്‍ മേഖലകളില്‍ റഷ്യ ന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പട്ടാള നിയമം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം. റഷ്യയുമായി കൂട്ടിച്ചേര്‍ത്തെന്ന് പുടിന്‍ അവകാശപ്പെടുന്ന മേഖലകളിലാണ് പട്ടാള നിയമം. ഈ മേഖലകളിലൊന്നിലെ ഖേഴ്സന്‍ നഗരത്തില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകുന്നുണ്ട്.