ഉക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാ പിച്ച് റഷ്യ. യുദ്ധം തുടങ്ങി പത്താം ദിവസമാണ് വെ ടിനിര്‍ത്തല്‍. രക്ഷാപ്രവര്‍ത്തനത്തിനായാണ് താല്‍ ക്കാലിക വെടിനിര്‍ത്തല്‍. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ ഇടനാഴികള്‍ തയ്യാറാക്കുമെന്ന് പ്രതി രോധമന്ത്രാലയം അറിയിച്ചു
മോസ്‌കോ : ഉക്രൈനില്‍ താല്‍കാലികമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. രക്ഷാപ്രവര്‍ത്തനത്തി നായിട്ടാണ് റഷ്യ താല്‍കാലികമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അഞ്ചര മണിക്കൂര്‍ നേരത്തേക്കാണ് വെടി നിര്‍ത്തല്‍. യുദ്ധം തുടങ്ങി പത്താം ദിവസമാണ് വെടിനിര്‍ത്തല്‍.
കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാല്‍ ഇടനാഴികള്‍ ഒരുക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉ ക്രൈനിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനുള്ള അവസരം ഒരുക്കാനാ ണ് വെടി നിര്‍ത്തലിന് ഉത്തരവിട്ടത്. ഏറ്റുമുട്ടല്‍ രൂക്ഷമായ മരിയൂപോള്‍, വോള്‍നോവാക്ക എന്നിവടങ്ങ ളിലാണ് അടിയന്തര വെടിനിര്‍ത്തലുണ്ടായത്. ലോകരാജ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന കണ ക്കിലെടുത്താണ് തീരുമാനം. ഇന്ത്യന്‍ സമയം 11.30 ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. കുടുങ്ങിക്കിടക്കു ന്ന സിവിലിയന്മാരെ ഒഴിപ്പിക്കുന്നതിന് മനുഷ്യ ഇടനാഴി ഒരുക്കും.












