യുഎഇയില്‍ ഈ വര്‍ഷം ഇതുവരെ 1009 വാഹാനപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് . കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവ്
ദുബായ് രാജ്യത്ത് ഈ വര്‍ഷം ഇതു വരെ ആയിരത്തിലധികം വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് അറിയിച്ചു.
1009 അപകടങ്ങളില്‍ 27 പേര്‍ മരിച്ചു.655 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ചെറിയ അപകടങ്ങളും പോലീസില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഭൂരിഭാഗം അപകടങ്ങളുടെയും കാരണം അശ്രദ്ധയോടെയുള്ള വാഹനമോടിക്കലാണ്. അമിത വേഗവും ട്രാഫിക് നിയമ ലംഘനവുമാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങള്‍. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമായി.
അതേസമയം, കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ കണക്കുകള്‍ വെച്ച് നോക്കിയാല്‍ അപകടങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
2021 ല്‍ 1664 അപകടങ്ങളിലായി 61 പേര്‍ മരിക്കുകയും 1100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചവരെ സ്മാര്‍ട്ട് ക്യാമറകള്‍ ഉപയോഗിച്ച് കണ്ടെത്തി. 33,000 പേര്‍ക്കാണ് ഇത്തരത്തില്‍ പിഴയിട്ടത്.