പെരുന്നാള്‍ അവധി ദിനങ്ങളില്‍ ദുബായിയില്‍ എല്ലായിടത്തും സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചതായി ആര്‍ടിഎ
ദുബായ് : ഏപ്രില്‍ മുപ്പതു മുതല്‍ ഏഴു ദിവസം ദുബായിയില്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചതായി റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി.
ഈദ് അവധി ദിനങ്ങളിലാണ് ഏഴു ദിവസം ദുബായ് എമിറേറ്റു മുഴുവന്‍ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ മുപ്പതിന് തുടങ്ങി മെയ് ആറു വരെ പാര്‍ക്കിംഗ് തീര്‍ത്തും സൗജന്യമായിരിക്കും.
എന്നാല്‍, മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനങ്ങളില്‍ പതിവു പോലെ മുന്‍ നിശ്ചയിച്ച നിരക്ക് നല്‍കണം. മെയ് ഏഴിന് രാവിലെ എട്ടു മണി മുതല്‍ വീണ്ടും പാര്‍ക്കിംഗ് ഈടാക്കും.
റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ കീഴിലുള്ള കസ്റ്റമര്‍ ഹാപ്പിനെസ് കേന്ദ്രങ്ങള്‍ അവധി ദിനങ്ങളിലും നിശ്ചിത സമയം തുറന്നു പ്രവര്‍ത്തിക്കും. ആര്‍ടിഎയുടെ പൊതു ഗതാഗത സംവിധാനങ്ങളായ ബസ്, മെട്രോ, ബോട്ടുകള്‍, സാങ്കേതിക വാഹന പരിശോധനാ ക്രേന്ദ്രങ്ങള്‍ എന്നിവയുടെ പുതുക്കിയ സമയക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്.










