പുതുതായി ചലച്ചിത്ര സംവിധാന – നിർമാണ രംഗത്തേയ്ക്കു കടന്നു വരുന്ന യുവപ്രതിഭകൾക്ക് വഴികാട്ടിയും പ്രോത്സാഹനവുമായിരിയ്ക്കും ഇൻസൈറ്റ് നടത്തുന്ന ഇത്തരം മേളകൾ എന്നു പാലക്കാട്
ജില്ലാ കളക്ടർ ശ്രീമതി മൃൺമയീ ജോഷി അഭിപ്രായപ്പെട്ടു.
ഇൻസൈറ്റ് പ്രസിഡന്റ് കെ. ആർ. ചെത്തല്ലൂരിന്റെ അധ്യക്ഷതയിൽ ചേർന്ന
ഇൻസൈറ്റിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര ഹാഫ് ഫെസ്റ്റിവൽ ഉദ്ഘടാനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ഫെസ്റ്റിവൽ ഡയറക്ടർ കെ. വി. വിൻസെന്റ് ആമുഖ പ്രഭാഷണം നടത്തി.

ഒരു മിനുട്ടിൽ താഴെയുള്ള ‘മൈന്യൂട് ‘ വിഭാഗത്തിലെ ഏഴു മത്സരചിത്രങ്ങളും
ഇൻസൈറ്റ് നിർമിച്ച ഹ്രസ്വ ചിത്രങ്ങളും , ഹൈക്കു ചിത്രങ്ങളും ആണ് ആദ്യത്തെ ദിവസത്തെ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
തുടർന്നു നടന്ന ചലച്ചിത്ര പഠന ക്‌ളാസ്സുകളിൽ സുപ്രസിദ്ധ ഛായാഗ്രാഹകൻ ശ്രീ സണ്ണി ജോസഫ്, സുപ്രസിദ്ധ ശബ്ദ ലേഖകൻ ശ്രീ ടി. കൃഷ്ണനുണ്ണി എന്നിവർ ക്‌ളാസ്സുകൾ നയിച്ചു. മേതിൽ കോമളൻകുട്ടി വിശിഷ്ട വ്യക്തികളെ പരിചയപ്പെടുത്തി.
സി. കെ. രാമകൃഷ്ണൻ സ്വാഗതവും, മാണിക്കോത്ത് മാധവദേവ് നന്ദിയും രേഖപ്പെടുത്തി.
മേള ഞായറാഴ്ചയും തുടരും.










