ഫലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നത് ഒരു കുറ്റമല്ലെന്ന് അവര്‍ പറഞ്ഞു. വിഷയത്തില്‍ ലോകം മുഴുവന്‍ പ്രതിഷേധിക്കുന്നുണ്ടെന്നും എന്നാല്‍ കശ്മീരില്‍ മാത്രം അത് കുറ്റകൃത്യമാണെന്നും മെഹബൂബ മുഫ്തി ആരോപിച്ചു.
ശ്രീനഗര്‍ : ഫലസ്തീനിലെ ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരെ കശ്മീരില്‍ നടക്കുന്ന പ്രതിഷേ ധങ്ങള്‍ അടിച്ചമര്‍ത്തുന്നതിനെ വിമര്‍ശിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി.
ഫലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നത് ഒരു കുറ്റമല്ലെന്ന് അവര്‍ പറഞ്ഞു. വിഷയത്തില്‍ ലോകം മുഴുവന്‍ പ്രതിഷേധിക്കുന്നുണ്ടെന്നും എന്നാല്‍ കശ്മീരില്‍ മാത്രം അത് കുറ്റകൃത്യ മാണെ ന്നും മെഹബൂബ മുഫ്തി ആരോപിച്ചു.
ഇവിടെ ഒരു കലാകാരനെതിരെ പൊതു സുരക്ഷ നിയമം ചുമത്തി കേസെടുക്കുകയും ഫലസ്തീ നികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച മതപ്രബോധകനെ അറസ്റ്റു ചെയ്യുകയും ചെയ്യുന്നു എന്ന് മെഹബൂബ മുഫ്തി പറഞ്ഞു.
കശ്മീര്‍ ഒരു തുറന്ന ജയിലാണ്. ഇവിടെ ആളുകളുടെ ചിന്തകള്‍ നിരീക്ഷിക്കപ്പെടുന്നു. അവര്‍ ശിക്ഷിക്കപ്പെടുന്നു. അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരമില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു.
ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പരിപാടി നടത്തിയതിന് നിരവധിപേരെയാണ് കശ്മീരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രശസ്ത ചിത്രകാരന്‍ മുദസിര്‍ ഗുലും ഉള്‍പ്പെടുന്നു. ശ്രീനഗറില്‍ ഒരു ഫലസ്തീന്‍ അനുകൂല ചിത്രം വരയ്ക്കുന്നതിനിടയിലാണ് മുദസിര്‍ ഗുല്‍ അറസ്റ്റി ലായത്.
പെരുന്നാള്‍ പ്രഭാഷണത്തിനിടെ ഫലസ്തീന്‍ ജനതക്കുവേണ്ടി പ്രാര്‍ഥിക്കുകയും അവരുടെ പോരാട്ട ത്തിന് ഐക്യപ്പെടുകയും ചെയ്ത മതപ്രബോധകനായ സര്‍ജന്‍ ബര്‍കതിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആറു മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ബര്‍കതി ഫലസ്തീനിലെ സ്ഥിതിഗതികളെ കുറിച്ച് സംസാരി ക്കു കയും അവരുടെ ധൈര്യത്തെ പ്രശംസി ക്കുകയും വിജയത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തിരു ന്നു. ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മെഹ്ബൂബയുടെ പ്രതികരണം.