ഇസ്രയേലും ഹമാസും നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് ഏറെക്കുറെ ധാര ണ യായെന്നും രണ്ട് ദിവസത്തിനുള്ളില്‍ കരാറിലെത്തി യേക്കുമെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട്
ഗാസ: പതിനൊന്ന് ദിവസമായി തുടരുന്ന ഇസ്രയേല്‍-ഹമാസ് പോരാട്ടം അറുതിയാവുന്നുവെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലും ഹമാസും നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് ഏറെക്കുറെ ധാരണയായെന്നും രണ്ട് ദിവസത്തിനുള്ളില്‍ കരാറിലെത്തിയേക്കുമെന്നും മുതിര്‍ന്ന ഹമാസ് നേതാവിനെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുവി ഭാഗവും വെടിനിര്‍ത്തലിന് തീരുമാനിച്ചിട്ടുണ്ടെന്ന് ഈജിപ്ത് മുന്‍പ് അറിയിച്ചിരുന്നു.
ആക്രമണം അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡണ്ട് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടു കളുണ്ട്. ഐക്യരാഷ്ട്രസഭയുടെ മദ്ധ്യേഷ്യയിലെ സമാധാനദൂതന്‍ ടോര്‍ വെനെസ്ലാന്‍ഡ് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ ഖത്തറില്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ ഇരുവിഭാഗവും പോരാട്ടം തുടരുകയായിരുന്നു. ഇന്നലെ അര്‍ത്ഥരാത്രിയ്ക്ക് ശേഷവും ഗാ സയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഇന്ന് ഒരു ഹമാസ് നേതാവിന്റെ വീട് ആയുധ സംഭര ണശാലയാണെന്ന് ആരോപിച്ച് ഇസ്രയേല്‍ തകര്‍ത്തു. സംഘര്‍ഷം തുടങ്ങിയ ശേഷം ഇതുവരെ 228 പാലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് പാലസ്തീന്‍ ആരോഗ്യകേന്ദ്ര അധികാരികള്‍ അറിയിച്ചു. തങ്ങ ളുടെ ഭാഗത്ത് 12 പേര്‍ മരിച്ചതായി ഇസ്രയേലും പറയുന്നു. അമേരിക്കയും പല മദ്ധ്യേഷ്യന്‍ രാജ്യ ങ്ങ ളും നിരന്തരം ഇടപെട്ടാണ് ഇപ്പോള്‍ ഇരുപക്ഷവും സമാധാനത്തിന് തയ്യാറായിരിക്കുന്നത്.