കോലഞ്ചേരി സ്വദേശിനിയില്‍ നിന്ന് 6,29,000 രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് അറസ്റ്റ്.തട്ടിപ്പ് നടത്തിയ ശേഷം ഒരുവര്‍ഷമായി ഒളിവിലായിരുന്നു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷകസം ഘം വരാപ്പുഴയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
കൊച്ചി : ഇസ്രയേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രധാന പ്രതി പിടിയില്‍. തിരു വ നന്തപുരം വിഴിഞ്ഞം വലിയവിള കോളനിയില്‍ അനില്‍കുമാര്‍ നടേശനെയാണ് (55) പുത്തന്‍കുരിശ് പൊലീസ് പിടികൂടിയത്. കോലഞ്ചേരി സ്വദേശിനിയില്‍ നിന്ന് 6,29,000 രൂപ വാങ്ങി കബളിപ്പിച്ച കേസി ലാണ് അറസ്റ്റ്.തട്ടിപ്പ് നടത്തിയ ശേഷം ഒരുവര്‍ഷമായി ഒളിവിലായിരുന്നു. ജില്ലാ പൊലീസ് മേധാവി വിവേ ക് കുമാറിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷകസംഘം വരാപ്പുഴയില്‍ നിന്നാണ് ഇയാ ളെ പിടികൂടിയത്.
ഇരുപതിലേറെ പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. 2010ല്‍ കെയര്‍ ടേക്കര്‍ വിസ യിലാണ് അനില്‍കുമാര്‍ ഇസ്രയേലില്‍ എത്തിയത്. 2016ല്‍ വിസ കാലാവധി അവസാനിച്ചശേഷം അന ധികൃതമായി അവിടെ തങ്ങി നാട്ടിലുള്ളവര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിസ ആവശ്യമുള്ളവരെ നാട്ടിലുള്ള സുഹൃത്തുക്കള്‍ വഴിയാണ് കണ്ടെത്തിയിരുന്ന ത്.
സ്വന്തം അക്കൗണ്ടിലേക്ക് അനില്‍കുമാര്‍ പണം സ്വീകരിച്ചിരുന്നില്ല. ഇസ്രയേലില്‍ ഒപ്പം ജോലി ചെയ്തിരു ന്ന ഉഡുപ്പി, നോയിഡ, ഡല്‍ഹി, പുണെ സ്വദേശികളുടെ അക്കൗണ്ടുകളിലേക്കാണ് പണം വാങ്ങിയിരുന്ന ത്. ഇങ്ങനെ അയക്കുന്ന പണം ഇസ്രയേലില്‍ കൈപ്പറ്റുകയായിരുന്നു രീതി. അക്കൗണ്ട് ഉടമകള്‍ക്ക് നാട്ടി ലേക്ക് പണമയക്കുമ്പോള്‍ വരുന്ന നികുതിനഷ്ടവും മറ്റും ഒഴിവാക്കാന്‍ അവരുടെ ഇന്ത്യയിലെ വീടുകളില്‍ കൂട്ടാളികള്‍ വഴി പണമെത്തിച്ച് വന്‍ കുഴല്‍പ്പണ ഇടപാട് നടത്തിയിരുന്നതായും കണ്ടെത്തി യിട്ടുണ്ട്.
കണ്ണൂര്‍ കരികോട്ടക്കരി സ്വദേശിനിയാണ് രണ്ടാംപ്രതി.ഇവരുടെ പേരില്‍ സമാനമായ കേസുണ്ട്. ഇവര്‍ നിയമവിരുദ്ധമായി ഇസ്രയേലില്‍ തുടരുന്നതായാണ് വിവരം. അനധികൃതമായി ഇസ്രയേലില്‍ താമസി ച്ചതിന് അനില്‍കുമാര്‍ രണ്ടുതവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അവിടെവച്ച് പരിചയപ്പെട്ട വരാപ്പു ഴ സ്വദേശിനിയെ വിവാഹം കഴിച്ച ശേഷം 2021ല്‍ തിരികെയെത്തി. വ്യാജ വിലാസത്തില്‍ വരാപ്പുഴയില്‍ താമസിക്കുകയായിരുന്നു.
പുതിയ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് തിരികെ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് പിടിയിലായത്. കണ്ണൂ ര്‍, പാലക്കാട്, ഇടുക്കി, എറണാകുളം റൂറല്‍ എന്നിവിടങ്ങളില്‍ കേസുകളുണ്ട്. ഡിവൈഎസ്പി ടി ബി വിജ യന്‍, ഇന്‍സ്‌പെക്ടര്‍ ടി ദിലീഷ്, എഎസ്‌ഐമാരായ സുജിത്, മനോജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീ സര്‍ ബി ചന്ദ്രബോ സ് എന്നിവിരടങ്ങുന്ന സംഘം മാസങ്ങള്‍ നീണ്ട അന്വേഷണത്തിലാണ് പ്രതിയെ പിടി കൂടിയത്.