ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പില്‍ ഇസുദാന്‍ ഗധ്വി ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. പാര്‍ട്ടി ജനറല്‍ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളാണ് മുഖ്യമ ന്ത്രി സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാ പിച്ചത്
ന്യുഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പില്‍ ഇസുദാന്‍ ഗധ്വി ആംആദ്മി പാര്‍ട്ടിയുടെ മു ഖ്യമന്ത്രി സ്ഥാനാര്‍ഥി. പാര്‍ട്ടി ജനറല്‍ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളാ ണ് മുഖ്യമന്ത്രി സ്ഥാനാര്‍ ഥിയുടെ പേര് പ്രഖ്യാപിച്ചത്.
ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ച ശേഷമാണ് ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പഞ്ചാബിലും ഇതേ മാതൃകതന്നെയായിരുന്നു പാര്‍ട്ടി സ്വീകരിച്ചത്. ഇത് വിജയം കാണുകയും ചെയ്്തിരുന്നു.
ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറിയായ ഇസുദാന്‍ മാധ്യമപ്രവര്‍ത്ത ന രംഗത്തുനിന്നാണ് രാഷ്ട്രീയത്തില്‍ എത്തിയത്. പ്രമുഖ ഗുജറാത്തി ചാനലുകളില്‍ വാര്‍ത്താ അവ താരകനായും എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗുജറാത്തില്‍ രണ്ടുഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസം ബര്‍ അഞ്ചിനുമാണ്. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന്. 182 മണ്ഡലങ്ങളി ലേക്കാണ് തെരഞ്ഞെ ടുപ്പ്. ആദ്യഘട്ടത്തില്‍ 89 മണ്ഡലങ്ങളിലേക്കും രണ്ടാംഘട്ടത്തില്‍ 93 മണ്ഡലങ്ങളിലുമായാണ് വോട്ടെടുപ്പ് നടക്കുക. ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുക. ബിജെപിയാണ് ഭരണകക്ഷിയെങ്കിലും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സജീവമായത് തെരഞ്ഞെടുപ്പിന് പോരാട്ടച്ചൂട് നല്‍കു ന്നു.











