ന്യൂഡല്‍ഹില്‍ നടന്ന 19-ാമത് ഇന്‍ക്ലൂസീവ് ഫിനാന്‍സ് ഇന്ത്യ സമ്മിറ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അനന്തനാഗേശ്വരനില്‍ നിന്ന് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പുരസ്‌കാരം സ്വീകരിച്ചു
ന്യൂഡല്‍ഹി : ബാങ്കിങ്,ധനകാര്യ സേവനങ്ങള്‍ സമൂഹത്തിന്റെ താഴെത്തട്ടിലെത്തിക്കുന്നതില്‍ മികച്ച പ്ര കടനം കാഴ്ചവച്ചതിന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് ഇന്‍ക്ലൂ സീവ് ഫിനാന്‍സ് ഇന്ത്യ അവാര്‍ഡ് 2022 ലഭിച്ചു. ന്യൂഡല്‍ഹില്‍ നടന്ന 19-ാമത് ഇന്‍ക്ലൂസീവ് ഫിനാന്‍സ് ഇന്ത്യ സമ്മിറ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേ ഷ്ടാവ് അനന്ത നാഗേശ്വരനില്‍ നിന്ന് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പുരസ്‌കാരം സ്വീകരിച്ചു.
എച്ച്എസ്ബിസി ഇന്ത്യയുടെ പങ്കാളിത്തത്തോടെ ആക്സസ് ഡെവലപ്‌മെന്റ് സര്‍വീസ് നല്‍കിവരുന്ന ഈ രംഗത്തെ ഉന്നത പുരസ്‌കാരമാണിത്. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരി ക്കപ്പെട്ട വിഭാഗങ്ങള്‍ക്കും ബാങ്കിങ് സേവനങ്ങള്‍ യാഥാര്‍ഥ്യമാക്കിയ ഇസാഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ല ഭിച്ച അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് കെ പോള്‍ തോമസ് പറഞ്ഞു.
‘ബാങ്കിങ് സേവനങ്ങള്‍ പ്രാപ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലേക്ക് കടന്നുചെന്ന് കൂടുതല്‍ പേരിലേക്ക് സേ വനങ്ങളെത്തിക്കാന്‍ പ്രചോദനമാകുന്നതാണ് ഈ അംഗീകാരം. ചുരുങ്ങിയ കാലത്തിനിടെ പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ടവര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താന്‍ ഇസാഫി ന് കാര്യക്ഷമമായി ഒട്ടെറെ സേ വനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്,’അദ്ദേഹം പറഞ്ഞു.