ഇലന്തൂര്‍ ഇരട്ട നരബലി നടന്ന ഭഗവല്‍ സിങ്ങിന്റെയും ലൈലയുടേയും വീട്ടുപറമ്പില്‍ പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ ഒരു അസ്ഥിക്കഷണം കണ്ടെത്തി. പ്രതി കള്‍ കൂടുതല്‍ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയോ എന്ന സംശയദൂരീകരണത്തിനാ ണ് പരിശോധന.
പത്തനംതിട്ട : ഇലന്തൂര്‍ ഇരട്ട നരബലി നടന്ന ഭഗവല്‍ സിങ്ങിന്റെയും ലൈലയുടേയും വീട്ടുപറമ്പി ല്‍ പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ ഒരു അസ്ഥിക്കഷണം കണ്ടെത്തി. പ്രതികള്‍ കൂ ടുതല്‍ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയോ എന്ന സംശയദൂരീകരണത്തിനാണ് പരിശോധന. വീടി ന്റെ വടക്കു കിഴക്കു ഭാഗത്ത് ഒരു മരത്തിന് സമീപത്തു നിന്നാണ് അസ്ഥിക്കഷണം കണ്ടെത്തിയത്. റോസ്ലിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തു നിന്നാണ് എല്ലിന്‍ കഷണം ലഭിച്ചത്.
മൃതദേഹങ്ങളുടെ മണം പിടിക്കാന്‍ കഴിവുള്ള കെടാവര്‍ ഇനത്തില്‍പെട്ട രണ്ട് പൊലീസ് നായകളു ടെ സഹായത്തോടെയാണ് നരബലി നടന്ന പുരയിടത്തില്‍ പൊലീസ് പരിശോധന നടത്തുന്നത്. പറ മ്പിന്റെ ചില ഭാഗങ്ങളില്‍ നായ്ക്കള്‍ അസ്വാഭാവികമായി കുരച്ചതിനാല്‍ ഇവിടെ കുഴിയെടുത്ത് പ്രത്യേ കം പരിശോധിക്കുകയായിരുന്നു.
കണ്ടെത്തിയ അസ്ഥിക്കഷണം മനുഷ്യരുടേതാണോ, മൃഗങ്ങളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അസ്ഥിക്കഷണം ഫോറന്‍സിക് സംഘം പരിശോധനയ്ക്കായി ശേഖരി ച്ചു. പൊലീസ് നായ അസ്വാഭാ വികമായി പ്രതികരിച്ച ആറോളം സ്ഥലങ്ങള്‍ പൊലീസ് മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇവിടം കുഴിച്ച് പരിശോ ധിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണസംഘം കൂടിയാലോചന നടത്തിയശേഷമാകും തീരുമാനമെന്നാണ് സൂചന.
രാവിലെ മൂന്ന് പ്രതികളെയും കൊച്ചിയില്‍ നിന്ന് പത്തനംതിട്ടയിലെത്തിച്ചിട്ടുണ്ട്. പ്രതികളുടെ സാ ന്നിധ്യത്തിലാണ് പരിശോധന. പ്രതികളുമായി അന്വേഷണ സംഘം വീട്ടി ലെത്തിയപ്പോള്‍ കോണ്‍ ഗ്രസ് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധവുമുണ്ടായി. പ്രതികളെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ വന്‍ ജനക്കൂട്ടമാണ് വീടിന് സമീപം തടിച്ചു കൂടിയത്. പ്രതിഷേധ സാധ്യത കണ ക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുള്ളത്.