ടെൽആവീവ്/ തെഹ്റാൻ: ഇറാന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ വീണ്ടും കനത്ത ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബി ചാനല്‍ ആസ്ഥാനത്തിന് നേരെയും ഇസ്രയേലിന്റെ ആക്രമണം. മാധ്യമ പ്രവർത്തകർക്ക് ഉൾപ്പെടെ ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. തെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നതായി ഇസ്രയേലി ഡിഫൻസ് ഫോഴ്സ് അറിയിച്ചിട്ടുണ്ട്. ഇറാന്‍ തലസ്ഥാനത്ത് നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞു പോകാന്‍ ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തെഹ്‌റാനില്‍ ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതിനിടെ തെഹ്റാനിലെ വിദേശ എംബസികളെല്ലാം അടച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ അർമേനിയൻ അതിർത്ത് വഴി ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.ഇതിനിടെ ഇറാൻ്റെ പരമോന്നത മേധാവി ആയത്തൊള്ള ഖമയേനി ബങ്കറിലേയ്ക്ക് മാറിയതായും റിപ്പോർട്ടുണ്ട്. ഇറാൻ്റെ ഉയർന്ന ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്ന കേന്ദ്രവും ഇസ്രയേൽ ലക്ഷ്യം വെച്ചെന്നാണ് റിപ്പോർട്ടുകൾ. ടെഹ്റാനിലെ സർക്കാർ കെട്ടിടങ്ങളെയും ഇസ്രയേൽ ലക്ഷ്യം വെച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിക്ക് ഇറാനും തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. ശത്രുക്കളെ കാത്ത് ഭീതിജനകമായ രാത്രി കാത്തിരിക്കുന്നു എന്ന് ഇറാൻ സൈന്യത്തിൻ്റെ ഔദ്യോഗിക പ്രസ്താവന ഇതിന് പിന്നാലെ പുറത്ത് വന്നിട്ടുണ്ട്. ടെൽഅവീവിലെ ജനങ്ങളോട് അവിടം വിട്ട് പോകണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.











