യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സൗദി സന്ദര്‍ശത്തിന് പിന്നാലെ പുതിയ പ്രഖ്യാപനം
റിയാദ് : ഇറാന്റെ ആയുധ ഭീഷണികള്‍ക്ക് തടയിടാന്‍ അഞ്ചു ബില്യണ്‍ യുഎസ് ഡോളറിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം യുഎഇയ്ക്കും സൗദി അറേബ്യയ്ക്കും നല്‍കാന്‍ ധാരണയായതായി യുഎസ് അറിയിച്ചു.
ഇറാനില്‍ നിന്ന് സൗദിയും യുഎഇയും ഭീഷണി നേരിടുന്നുവെന്ന് മനസ്സിലാക്കിയാണ് മിസൈല്‍ പ്രതിരോധ സംവിധാനം ഇരു രാജ്യങ്ങള്‍ക്കും നല്‍കുന്നതെന്ന് യുഎസ് പറയുന്നു.
300 പാട്രിയറ്റ് എംഐഎം 104 ഇ മിസൈല്‍ പ്രതിരോധ സംവിധാനമാണ് നല്‍കുക. ദീര്‍ഘ ദൂര ബലിസ്റ്റിക് ക്രൂയിസ് മിസൈല്‍ ആക്രമണം പ്രതിരോധിക്കുന്നതിന്നായാണ് പ്രതിരോധ സംവിധാനം യുഎഇയ്ക്കും സൗദിക്കും നല്‍കുന്നതെന്ന് യുഎസ് പറയുന്നു.











